കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി ഇ.ഡി
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി ഇ.ഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയവരുടെ 57.75 കോടിയുടെ 117 വസ്തുവകകള്‍ കണ്ടുകെട്ടിയതായി ഇ.ഡി. 11 വാഹനങ്ങളും ഇതില്‍ പെടും. 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതോടെ ഇതുവരെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 87.75 കോടിയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയവരുടെ കേരളം തമിഴ് നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.
സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷിനെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. 2011 മുതല്‍ നടന്ന തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും സഹകരണ സംഘം രജിസ്ട്രാര്‍ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്കിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഓഡിറ്റ് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടിങ് ഓഫീസര്‍മാരുടെ വിവരങ്ങളും സഹകരണ വകുപ്പ് ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കി.
കൊച്ചിയിലെ വ്യവസായി ദീപക്ക് സത്യപാലന്‍ ഇ.ഡി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി. രണ്ടാംപ്രതി പി.പി കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക് സത്യപാലന്‍ എന്നാണ് ഇ.ഡി പറയുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്ത അഞ്ചുകോടി രൂപ പി.പി കിരണ്‍ ദീപക്കിന് കൈമാറിയെന്നായിരുന്നു ഇ.ഡി യുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."