ഇന്‍ഡോറില്‍ മുസ്‌ലിം വളവില്‍പ്പനക്കാരന് ആള്‍ക്കൂട്ട മര്‍ദനം; ന്യായീകരിച്ച് ആഭ്യന്തരമന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്‌ലിം വളവില്‍പ്പനക്കാരന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. നഗരത്തില്‍ വള വില്‍പ്പന നടത്തിയിരുന്ന 25കാരനെതിരെയാണ് പൊതിരെ ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര രംഗത്തെത്തി. 'പേരുമാറ്റിയാണ് ഇയാള്‍ വള വില്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് രണ്ട് ആധാര്‍ കാര്‍ഡുകള്‍ ജനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ ഹിന്ദു പേരാണുള്ളത്. ഇതു കണ്ടതോടെയാണ് ജനങ്ങള്‍ മര്‍ദിച്ചത്. പക്ഷേ, നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല, അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്'- നരോട്ടാം മിശ്ര പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ന്യൂനപക്ഷ സമുദായാംഗങ്ങളെ പൊലിസ് അവമതിക്കുകയാണെന്നും മര്‍ദകര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് അജയ് യാദവ് പറഞ്ഞു. മുസ്‌ലിമായതു കൊണ്ടാണ് വളവില്‍പ്പനക്കാരന് മര്‍ദനമേല്‍ക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
ये वीडियो अफगानिस्तान का नहीं बल्कि आज इंदौर का है, @ChouhanShivraj जी के सपनों के मध्यप्रदेश में एक चूड़ी बेंचने वाले मुसलमान का सामान लूट कर सरेआम भीड़ से लिंचिंग करवाई जाती है ।@narendramodi जी क्या यही भारत बनाना चाहते थे आप ?
— Imran Pratapgarhi (@ShayarImran) August 22, 2021
इन आतंकियों पर कार्यवाही कब ? pic.twitter.com/fsA5fLqNaD
മര്‍ദിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് യു.പി കോണ്‍ഗ്രസ് നേതാവ് ഇംറാന്‍ പ്രതാപ്ഗര്‍ഹിയും രംഗത്തെത്തി. 'ഈ വീഡിയോ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളതല്ല. ഒരു വളവില്‍പ്പനക്കാരനെ മര്‍ദിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ഇതാണോ മോദിജി നിങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യ? ഈ തീവ്രവാദികള്‍ക്കെതിരെ എന്ന് നടപടിയുണ്ടാകും?'- ഇംറാന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."