താലിബാന്‍ അനുകൂല പോസ്റ്റ്: അസമില്‍ 15 പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
ഗുവാഹത്തി: അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാന്‍ നടപടിയെ പിന്തുണച്ച് പോസ്റ്റിട്ട 15 പേരെ അസം പൊലിസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ അടക്കമുള്ള കുറ്റം ചാര്‍ത്തിയാണ് അറസ്റ്റ്. 18കാരനായ ബി.കോം വിദ്യാര്‍ഥി, 24 കാരനയാ മെഡിക്കല്‍ വിദ്യാര്‍ഥി, മാധ്യമപ്രവര്‍ത്തകന്‍, 49കാരനായ എ.ഐ.യു.ഡി.എഫ് പ്രവര്‍ത്തകന്‍ തുടങ്ങിയവര്‍ അറസ്റ്റിലയാവരില്‍ പെടും.
ഇത്തരക്കാരെ ഒരു ഭയവും കൂടാതെ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
എന്നാല്‍ ഇവര്‍ ചെയ്ത പോസ്റ്റുകളെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് വിസമ്മതിച്ചു. ഏതു തരത്തിലുള്ള പോസ്റ്റുകളാണ് ഇവര്‍ ഇട്ടതെന്നോ ഏതു മാധ്യമമാണ് ഉപയോഗിച്ചതെന്നോ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ സോഷ്യല്‍ മീഡിയ നിരീക്ഷണ സെല്‍ പരിശോധിച്ച് ശ്രദ്ധയില്‍പ്പെട്ടതിനെതിരെയാണ് കേസെടുത്തതെന്ന് ഡി.ഐ.ജി വലയറ്റ് ബുറാഉ പറഞ്ഞു. ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പോസ്റ്റുകളിട്ടവരെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."