കൊണ്ടോട്ടി സെന്റർ ജിദ്ദ 'പ്രതിഭാദരം' സംഘടിപ്പിച്ചു
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റും സംയുക്തമായി ‘പ്രതിഭാദരം’ പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി മേലങ്ങാടി ഗവ:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി ,പ്ലസ് ടു, വി എച് എസ് ഇ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ 32 വിദ്യാർത്ഥികളെയാണ് കൊണ്ടോട്ടി സെന്റർ ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചത്. ടി.വി ഇബ്‌റാഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് സലീം മധുവായി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു.
ഓൺലൈൻ പഠനത്തിനായി ഈ അധ്യയന വർഷ ആരംഭത്തിൽ ഇതേ വിദ്യാലയത്തിലെ നിർധനരായ ധാരാളം വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകളും പഠനോപകരണങ്ങളും നൽകി കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് മാതൃകയായിട്ടുണ്ട്.
കൊണ്ടോട്ടി മുൻസിപ്പൽ ക്ഷേമ കമ്മറ്റി ചെയർമാൻ അഷറഫ് മടാൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മിനിമോൾ, കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് ചെയർമാൻ മഠത്തിൽ അബൂബക്കർ , വി എച് എസ് ഇ പ്രിൻസിപ്പൽ ഷെബീർ അലി കുണ്ടുകാവിൽ, പിടിഎ പ്രസിഡണ്ട് സാദിഖ് ആലങ്ങാടൻ, ഒ എസ് എ പ്രസിഡണ്ട് മൂസക്കോയ, അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുറഹ്മാൻ ഇണ്ണി, പുതിയറക്കൽ സലീം,
ഹമീദ് കരിമ്പുലാക്കൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
2014- മുതൽ തുടർച്ചയായി ഇത്തരം ആദരിക്കൽ പരിപാടികൾ കൊണ്ടോട്ടി സെന്റർ ജിദ്ദയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റും സംയുക്തമായി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നുണ്ട്. മുജീബ് റഹ്മാൻ മാസ്റ്റർ സ്വാഗതവും ജാഫർ കൊടവണ്ടി നന്ദിയും പറഞ്ഞു.
മുജീബ് കൊടശ്ശേരി . നബീൽ, ടി. കെ റാഷിദ്,
ഫൈസൽ എടക്കോട്, ബീരാൻ ബാപ്പു , അബ്ദുൽ കരീം എക്കാപറമ്പ്,
കെ. പി ബാബു ,മായിൻ കുമ്മാളി, അഷറഫ് പാറക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."