'വടക്കന്‍ ഗസ്സ ഒഴിയാനുള്ള ഇസ്‌റാഈല്‍ മുന്നറിയിപ്പ് ഒരു കെണിയായിരുന്നു..അവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ' ഗസ്സയില്‍ നിന്നും മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ
'വടക്കന്‍ ഗസ്സ ഒഴിയാനുള്ള ഇസ്‌റാഈല്‍ മുന്നറിയിപ്പ് ഒരു കെണിയായിരുന്നു..അവരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ' ഗസ്സയില്‍ നിന്നും മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ
ജറുസലേം: വടക്കന്‍ ഗസ്സയില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്ന ഇസ്‌റാഈലിന്റെ മുന്നറിയിപ്പ് ഒരു കെണിയായിരുന്നുവെന്ന് ഗസ്സ.ില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകയുടെ വീഡിയോ. ജനങ്ങളെ പുറത്തിറക്കാനുള്ള ഇസ്‌റാഈല്‍ തന്ത്രമായിരുന്നു എന്നാണ് അവര്‍ ഏറ്റുപറയുന്നത്. 150ലേറെ ആളുകളാണ് പലായനം ചെയ്യുന്നവര്‍ക്കു നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് അവര്‍ പറയുന്നു. അതില്‍ കൂടുതലും കുട്ടികളാണ്. നിരവധി ാംബലന്‍സുകള്‍ തകര്‍ന്നു. വീട്ടില്‍ ഒന്നും എടുക്കാന്‍ നില്‍ക്കാതെ സുരക്ഷിത സ്ഥാനം തേടിയിറങ്ങിയ ജനതയായിരുന്നു അവര്‍. അവര്‍ക്കെതിരെയാണ് ഈ ആക്രമണം അഴിച്ചു വിട്ടത്. എനിക്ക് എന്റെ ജീവിതം തന്നെ നഷ്ടമായതു പോലെ തോന്നുന്നു എന്ന് വിങ്ങിപ്പൊട്ടി പറയുന്നുണ്ട് അവര്‍.
"Do you remember the evacuation calls by #Israel via the #UN and its spokesperson? they turned out to be a trap!"
— Quds News Network (@QudsNen) October 13, 2023
A testimony from journalist Bisan in #Gaza. pic.twitter.com/B75U6SnkLi
പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആയിരക്കണക്കിന് ഫലസ്തീനികളാണ് ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സ സിറ്റിയില്‍നിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങള്‍ക്കുനേരെയാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, സംഭവത്തില്‍ ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എന്നാല്‍ ഗസ്സ മുനമ്പില്‍ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.
ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ ഗസ്സയില്‍നിന്നു നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്‌ലിം വേള്‍ഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. അതേസമയം, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.
വെള്ളിയാഴ്ചയും ആക്രമണം തുടര്‍ന്ന ഗസ്സയില്‍ മരണസംഖ്യ 1,900 കവിഞ്ഞതായും 7,600 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്‌റാഈലില്‍ മരണസംഖ്യ 1,300 കവിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."