'എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയാലും ഞങ്ങള്‍ പീഡിതര്‍ക്കൊപ്പം' വിലക്കുകള്‍ വകവെക്കാതെ ലോകമെങ്ങും ഫലസ്തീന്‍ അനുകൂല റാലികള്‍
'എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയാലും ഞങ്ങള്‍ പീഡിതര്‍ക്കൊപ്പം' വിലക്കുകള്‍ വകവെക്കാതെ ലോകമെങ്ങും ഫലസതീന്‍ അനുകൂല റാലികള്‍
ഗസ്സ: എല്ലാ നിയന്ത്രണങ്ങളേയും വിലക്കുകളേയും മറികടന്ന് ലോകമെങ്ങും ഫലസ്തീന്‍ അനുകൂല റാലികള്‍. ഇസ്‌റാഈലി ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കാനഡയിലെ വാന്‍ഗോവറില്‍ കൂറ്റന്‍ റാലിയാണ് നടന്നത്. ഇര്‌റലിയിലെ മിലാനില്‍ ബ്രസല്‍സ് (ബെല്‍ജിയം), ബെര്‍ലിന്‍ (ജര്‍മനി), ദോഹ (ഖത്തര്‍) ധാക്ക (ബംഗ്ലാദേശ്), ബ്രിസ്റ്റള്‍ (യു.കെ), അമ്മാന്‍ (ജോര്‍ദന്‍), കാര്‍ഡിഫ് (വെയില്‍സ്), ഡബ്ലിന്‍ (അയര്‍ലാന്‍ഡ്്), പാരിസ് (ഫ്രാന്‍സ്), സിഡ്‌നി (ആസ്‌ത്രേലിയ), ഷിക്കാഗോ (യു.എസ്), ലിവര്‍പൂള്‍ (യു.കെ), ആസ്റ്റര്‍ ഡാം (നെതര്‍ലാന്‍ഡ്‌സ്), എഡിന്‍ബര്‍ഗ് (സ്‌കോട്ട്‌ലാന്‍ഡ്), ഡമസ്‌ക്കസ് (സിറിയ) തുടങ്ങി ലോകമെമ്പാടും രാജ്യങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടന്നു. ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തുമെന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്കു ശേഷവും പ്രതിഷേധങ്ങള്‍ അരങ്ങേറി.
The world has risen in support of Palestine pic.twitter.com/NnYeFlvANk
— Quds News Network (@QudsNen) October 14, 2023
അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം പതിനായിരങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നിരുന്നു. ശിയ രാഷ്ട്രീയ നേതാവ് മുഖ്തദ അല്‍ സദറിന്റെ ആഹ്വാനപ്രകാരം ബഗ്ദാദിലെ തഹ്‌രീര്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. സയണിസ്റ്റ് ഭീകരതയെ പിന്തുണക്കുന്ന അമേരിക്ക എന്ന മഹാതിന്മയെ ഈ പ്രകടനം ഭയപ്പെടുത്തട്ടെയെന്ന് മുഖ്തദ സദര്‍ പറഞ്ഞു.
Hundreds of activists rally in Vancouver, Canada, in support of the Palestinian people and in protest of the Israeli aggression on #Gaza. pic.twitter.com/h9k7oQa2Od
— Quds News Network (@QudsNen) October 14, 2023
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ ഇസ്‌റാഈലി, അമേരിക്കന്‍ പതാകകള്‍ കത്തിച്ചു. യമന്‍, ലബനാന്‍, ലിബിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ആയിരങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ബ്രസീല്‍, കൊളംബിയ, ചിലി, ബൊളീവിയ, എല്‍സാല്‍വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലും വിവിധയിടങ്ങളില്‍ ചെറുസംഘങ്ങള്‍ ഫലസ്തീന്‍ പ്രകടനങ്ങള്‍ നടത്തി. ഫ്രാന്‍സില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തുന്നവരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സെന്‍ട്രല്‍ പാരിസില്‍ വിലക്ക് ലംഘിച്ച് നൂറു കണകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ബര്‍ലിനില്‍ പ്രകടനത്തിന് പൊലിസ് അനുമതി നിഷേധിച്ചു. അയര്‍ലന്‍ഡില്‍ വിവിധയിടങ്ങളില്‍ പ്രകടനം നടന്നു. ഇന്ത്യയില്‍ ഹൈദരാബാദില്‍ പൊലിസ് പ്രകടനം നിര്‍ത്തിക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
“From the river to the sea, Palestine will be free”
— Quds News Network (@QudsNen) October 13, 2023
Thousands are taking over the streets of Portland now in solidarity with #Palestine. pic.twitter.com/HHAKydyMh5
ഫലസ്തീനികളെ പിന്തുണച്ചും ഇസ്‌റാഈല്‍ സേനയുടെ ഗസ്സ ഉപരോധത്തെ അപലപിച്ചും പാകിസ്താനിലുടനീളം നൂറുകണക്കിനാളുകള്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം പ്രകടനങ്ങള്‍ നടത്തി.വിവിധ മത സംഘടനകളുടെ പ്രതിഷേധ ആഹ്വാനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ജനങ്ങള്‍ റോഡിലിറങ്ങി.
Italian police on Friday brutally suppressed pro-Palestinian protestors in #Rome using batons. pic.twitter.com/OkpSVAbPni
— Quds News Network (@QudsNen) October 13, 2023
ഫലസ്തീന്‍ പതാകയേന്തി 'കരയില്‍ നിന്ന് കടലിലേക്ക്, ഫലസ്തീന്‍ സ്വതന്ത്രമാകും', 'ഫലസ്തീനോട് ഐക്യദാര്‍ഢ്യം' തുടങ്ങി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രകടനം. പ്രതിഷേധക്കാര്‍ ഇസ്‌റാഈല്‍ പതാക കത്തിച്ചു. ലാഹോറില്‍ തെരുവിലിറങ്ങിയ തങ്ങളുടെ പാര്‍ട്ടി അംഗങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തതായി പിടിഐ ആരോപിച്ചു. ഫലസ്തീന്‍കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം കറാച്ചിയിലും നിരവധി പ്രതിഷേധങ്ങള്‍ നടന്നു.
ഫലസ്തീന്‍ അനുകൂല നിലപാട് എടുക്കുന്നവര്‍ക്കെതിരെ വിവിധ രാജ്യങ്ങള്‍ നടപടികളെടുക്കുന്നുണ്ട്. ഫലസ്തീന്‍ അനുകൂല നിറങ്ങള്‍ ധരിച്ച് ഇസ്‌റാഈലിനെതിരെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പൈലറ്റിനെ എയര്‍ കാനഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യയിലും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ചയും ആക്രമണം തുടര്‍ന്ന ഗസ്സയില്‍ മരണസംഖ്യ 1,900 കവിഞ്ഞതായും 7,600 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്‌റാഈലില്‍ മരണസംഖ്യ 1,300 കവിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."