'ഞാന്‍ കുറച്ചു കൂടി സൂക്ഷ്മത പാലിക്കേണ്ടതായിരുന്നു, എന്നോട് ക്ഷമിക്കണം' ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജവാര്‍ത്ത നല്‍കിയതില്‍ മാപ്പു പറഞ്ഞ് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍
'ഞാന്‍ കുറച്ചു കൂടി സൂക്ഷ്മത പാലിക്കേണ്ടതായിരുന്നു, എന്നോട് ക്ഷമിക്കണം' ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജവാര്‍ത്ത നല്‍കിയതില്‍ മാപ്പു പറഞ്ഞ് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍
വാഷിങ്ടണ്‍: ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്‌റാഈലിന്റെ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍. സാറ സിദ്‌നറാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്‌റാഈലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.
'കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഇന്ന് അറിയിച്ചത്. ഞാന്‍ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു?' മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.
മാപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയരുകയാണ്. ഹമാസ് ആക്രമണത്തിന് ശേഷം വടക്കന്‍ ഇസ്‌റാഈലില്‍ തലയറുക്കപ്പെട്ട നിലയില്‍ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സി.എന്‍.എന്നിന്റെ വ്യാജ വാര്‍ത്ത. ഇസ്‌റാഈല്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജ വാര്‍ത്ത ചമച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യാജ വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസ് തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് തിരുത്തുകയായിരുന്നു. കേരളത്തിലെ പ്രമുഖ മാധ്യങ്ങളും ദേശീയ മാധ്യമങ്ങളും വ്യാജ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Yesterday the Israeli Prime Minister's office said that it had confirmed Hamas beheaded babies & children while we were live on the air. The Israeli government now says today it CANNOT confirm babies were beheaded. I needed to be more careful with my words and I am sorry. https://t.co/Yrc68znS1S
— Sara Sidner (@sarasidnerCNN) October 12, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."