പണമയക്കാനാകാതെ പാടുപെട്ട് ഉപഭോക്താക്കള്‍; യു.പി.ഐ ആപ്പുകള്‍ പണിമുടക്കി
പണമയക്കാനാകാതെ പാടുപെട്ട് ഉപഭോക്താക്കള്‍; യു.പി.ഐ ആപ്പുകള്‍ പണിമുടക്കി
ഡിജിറ്റല്‍ പണമിടപാട് സേവനമായ യു.പി.ഐ രാജ്യവ്യാപകമായി തകരാര്‍ നേരിടുന്നതായി വിവരം. ഫോണുകളില്‍ യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് സാധാരണ രീതിയില്‍ പേയ്‌മെന്റ് സാധ്യമാകാതെ ജനങ്ങള്‍ വലയുന്നുവെന്നാണ് പരാതികളില്‍ നിന്നും മനസിലാക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണിമുതലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയതെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.
ചിലര്‍ക്ക് പണം അയക്കാന്‍ ഒട്ടും സാധിക്കാതിരിക്കുകയും ചിലര്‍ക്ക് അുവദനീയമായതിലും അധിക സമയം ട്രാന്‍സാക്ഷന് വേണ്ടി വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഗൂഗിള്‍ പേ, ക്രെഡ്, പേടിഎം അടക്കം ആപ്പുകളില്ലാം ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് ബാങ്കിംഗ് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍ പ്രശ്‌നം സ്ഥിരീകരിച്ചുകൊണ്ട് യു.പി.ഐ, എന്‍.പി.സി.ഐ സോഷ്യല്‍ മീഡിയാ ഹാന്റിലുകളിലൊന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ പണമിടപാടുകള്‍ തടസപ്പെടാനുള്ള കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."