HOME
DETAILS
MAL
സഊദി മലയാളം സമാജം അവാർഡുകൾ പ്രഖ്യാപിച്ചു: എം മുകുന്ദന് പ്രവാസി മുദ്ര, <br>ഇ എം അഷ്‌റഫ് പ്രവാസി പ്രതിഭ
backup
November 04 2022 | 09:11 AM
ദമാം: സഊദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമ യുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ എം അഷ്‌റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അർഹനായി.
അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി നൽകുക. ദമാം ദാറുസ്വിഹ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 17 ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിററിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."