HOME
DETAILS
MAL
നാലാഴ്ച അതീവ ജാഗ്രത വേണം; പ്രതിദിന കൊവിഡ് രോഗികള്‍ 40,000 വരെയാകും
backup
August 24 2021 | 03:08 AM
ഇന്ന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗവും ഓണക്കാലത്തെ കുതിച്ചുയരലും കണക്കിലെടുത്ത് സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്.
സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് ഇന്ന് അടിയന്തര യോഗം ചേരും. ഓണക്കാലത്ത് കരുതലോടെ ഇരിക്കണമെന്നും കച്ചവടസ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടും ഭൂരിഭാഗവും ഇതു പാലിച്ചില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് പല പ്രദേശങ്ങളും. അതിനാല്‍ ഓണാവധി കഴിഞ്ഞ് ഇന്ന് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വാകുപ്പിന്റെ നിര്‍ദേശം.
വരും ദിവസങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000 കടക്കുമെന്നാണ് വിലയിരുത്തല്‍. ഇളവുകള്‍ നല്‍കിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഓണത്തിന് മുന്‍പേ സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.
ഇന്നു മുതല്‍ പരിശോധന കൂട്ടുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും കൊവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ വീട്ടിലുള്ള മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കണം. വയോജനങ്ങള്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.
അടച്ചിട്ട സ്ഥലങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാണ്. സ്ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. പരിശോധനകള്‍ പരമാവധി വര്‍ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ യാത്ര ചെയ്യാതെ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം ഡബിള്‍ മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കണം.
വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."