ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, വാട്സാപ്പ് സാങ്കേതിക പ്രശ്നം: സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രയാസത്തില്‍
ദുബായ്: ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, വാട്സാപ്പ് എന്നിവയിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പ്രയാസം. ഈ മൂന്ന് സേവനങ്ങളും വെള്ളിയാഴ്ച മുതല്‍ വ്യത്യസ്ത തലത്തിലുള്ള തകരാറുകള്‍ നേരിടുകയാണെന്ന് ഇതുസംബന്ധിച്ച് 'ഡൗണ്‍ ഫോര്‍ എവ്രി വണ്‍ ഓര് ജസ്റ്റ് മീ ഡോട് കോ'മിനെ ഉദ്ധരിച്ച് പ്രമുഖ തദ്ദേശ മാധ്യമം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡെസ്ക്ടോപ് വഴി ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങളെന്നും ശനിയാഴ്ച ഉച്ച 1 മണി മുതല്‍ ചില ഉപയോക്താക്കള്‍ ഇതിന്റെ പ്രയാസം അഭിമുഖീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മൊബൈല്‍ ആപ്പുകളിലെ സേവനങ്ങള്‍ മൊത്തത്തില്‍ ലോഡ് ചെയ്യുന്നത് മന്ദഗതിയിലായിരിക്കുമ്പോള്‍ വെബ്സൈറ്റ് ലോഡ് ചെയ്യാന്‍ കഴിയില്ലെന്നും ഉപയോക്താക്കള്‍ക്ക് ഒരു എറര്‍ മെസേജ് ലഭിക്കുന്നു. എന്നാല്‍, സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും അല്പം കാലതാമസമുണ്ടെങ്കിലും വാട്സാപ്പ് സന്ദേശങ്ങള്‍ സാധാരണ നിലയിലായതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വൈ ഫൈയില്‍ സന്ദേശങ്ങള്‍ വേഗത്തില്‍ അയക്കാനാകുന്നുണ്ടെങ്കിലും, ഡാറ്റ ഉപയോഗിച്ച് അയച്ചാല്‍ അത് മന്ദഗതിയിലാവുകയാണ് അനുഭവമെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."