HOME
DETAILS
MAL
ബോധി പ്രത്യേക സാഹിത്യ പുരസ്കാരം രമേശ് അരൂരിന്
backup
August 26 2016 | 20:08 PM
കൊച്ചി: ചമ്മനാട് ബോധി സാംസ്കാരിക കേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ബോധി പ്രത്യേക സാഹിത്യ പുരസ്കാരം പ്രവാസി എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ രമേശ് അരൂരിന്. അദ്ദേഹത്തിന്റെ പ്രഥമ പുസ്തകമായ 'പരേതര്‍ താമസിക്കുന്ന വീട്' എന്ന പ്രവാസാനുഭവ കുറിപ്പുകള്‍ക്കാണ് അവാര്‍ഡ്. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സെപ്തംബറില്‍ ബോധി സാംസ്കാരിക കേന്ദ്രം എറണാകുളത്ത് സംഘടിപ്പിക്കുന്ന ബോധി 2016 പരിപാടിയില്‍ സമ്മാനിക്കുമെന്ന് സാംസ്കാരികകേന്ദ്രം ഡയറക്ടര്‍ കെ പി സുധാകരന് അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ അരൂര്‍ പനക്കാത്തിച്ചിറയില് പരേതനായ എം പി തങ്കപ്പന് ഗൗരി ദമ്പതികളുടെ മകനാണ് രമേശ്. മലയാളം ന്യൂസ് പത്രാധിപ സമിതി അംഗമാണ്. ഭാര്യ രശ്മി. മകന് നീരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."