HOME
DETAILS
MAL
കൊവിഡ് ദുരിതമൊന്നും കള്ളുകുടിക്ക് പ്രശ്നമല്ല !
backup
August 24 2021 | 03:08 AM
ഉത്രാടത്തിന് വിറ്റത് 78 കോടിയുടെ മദ്യം
ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷത്തിന് മുകളില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ദുരിതത്തിനിടയിലും കള്ളുകുടിച്ച് ഓണം ആഘോഷിച്ച് മലയാളി. കടുത്ത നിയന്ത്രണങ്ങള്‍ക്കിടിയിലും മദ്യം വാങ്ങാനെത്തിയപ്പോള്‍ ബിവറേജസ് കോര്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. ഉത്രാട ദിനം ബിവറേജസ് കോര്‍പറേഷന്റെ 265 ഔട്ട്ലറ്റുകളിലൂടെ വിറ്റത് 78 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം 52 കോടി രൂപയുടെ വില്പനയാണ് നടന്നത്. തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലെ ഔട്ട്ലറ്റാണ് ഉത്രാട ദിവസത്തെ വില്പനയില് മുന്നില്‍.
1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ ഇരിങ്ങാലക്കുട ഔട്ട്ലറ്റില്‍നിന്ന് വിറ്റത് 96 ലക്ഷത്തിന്റെ മദ്യമാണ്. മൂന്നാം സ്ഥാനത്ത് കണ്ണൂരിലെ പാറക്കണ്ടി ഔട്ട്ലറ്റാണ്. 78 ലക്ഷം രൂപയുടെ വില്പനയാണ് ഇവിടെ നടന്നത്. അവിട്ടത്തിന് 50 കോടി രൂപയുടെ മദ്യവില്പന നടന്നു. തിരൂരിലെ ഔട്ട്ലറ്റാണ് അവിട്ടം ദിനമായ ഞായറാഴ്ചത്തെ വില്പനയില് മുന്നില്‍. 49 ലക്ഷം. രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റില് 48 ലക്ഷം രൂപയുടെ വില്പന നടന്നു. മൂന്നാംസ്ഥാനത്തുള്ള പവര്‍ഹൗസ് റോഡിലെ ഔട്ട്ലറ്റില് നടന്നത് 46 ലക്ഷം രൂപയുടെ കച്ചവടമാണ്.
ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്ട്ലറ്റുകളില് ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്റെ മദ്യമാണ് ഓണ്‍ലൈന്‍ വഴി വിറ്റത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റുമായെത്തുന്നവര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കാതിരിക്കാന്‍ കോര്പറേഷന് എടുത്ത മുന്‍കരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത പറഞ്ഞു. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത് അധികമായി തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."