പുഷ്കരന്റെ പരിചരണം ഗാന്ധിഭവന് ഏറ്റെടുത്തു
തൃക്കുന്നപ്പുഴ: പരിചരിക്കാന്‍ ആളില്ലാതെ ക്ഷയരോഗ ബാധിതനായി തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അവശനിലയില്‍ കഴിഞ്ഞ തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് അച്ചൂസില്‍ പുഷ്കരന്റെ (51) സംരക്ഷണം ഗാന്ധിഭവന് ഏറ്റെടുത്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി പുഷകരനെ പത്തനാപുരം ഗന്ധിഭവന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷമീറിനെ ഏല്‍പ്പിച്ചു. ഡോ. ഷിബു ജയരാജ്, ഗാന്ധിഭവന് ജില്ലാ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന് സമഭാവന, എസ്.ഐ ജെ.നിസാമുദ്ദീന്‍, മുഹമ്മദ് ജസീല്‍, തൃക്കുന്നപ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിന്ഗ് കമ്മിറ്റി ചെയര്മാന് സുധിലാല്‍, പഞ്ചായത്തംഗം ജയന്തി, ആംബുലന്‍സ് ജീവനക്കാരായ ഇ.നിസാര്‍, മുജീബ് എന്നിവര്‍ സംബന്ധിച്ചു. പുഷ്കരന്റെ തുടര്‍ ചികില്‍സ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രം വഴി നല്‍കുമെന്ന് ഗാന്ധി ഭവന് സംസ്ഥാന കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷമീര്‍ പറഞ്ഞു. ചികില്‍സയുടെ വിവരങ്ങളും തുടര്‍ന്ന് കഴിക്കേണ്ട മരുന്നുകളും ഡോ.ഷിബുജയരാജ് ഗാന്ധിഭവന് അധികൃതര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."