എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് വില്‍പനക്കാര്‍ പിടിയില്‍
കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ മൂന്ന് കഞ്ചാവ് വില്‍പനക്കാര്‍ പിടിയിലായി. കൊറ്റങ്കര പുനുക്കന്നൂര്‍ നെടുങ്കുറ്റി വീട്ടില്‍ സജീവ്(36), ചിറയിന്‍കീഴ് താഴെവെട്ടൂര്‍ വയലില്‍ വീട്ടില്‍ നസീര്‍(40), നാഗര്‍കോവില്‍ തോപ്പൂര്‍
പാഞ്ചാലി അത്ത വീട്ടില്‍ പട്ടിബാബു എന്നറിയപ്പെടുന്ന ശെല്‍വം(56) എന്നിവരാണ് പിടിയിലായത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.ആര്‍ അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ. താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ ടീമും ഇന്റലിജന്‍സ് ബ്യൂറേയും സംയുക്തമായി നടത്തിയ റെയ്ഡുകളിലാണ് നൂറോളം കഞ്ചാവ് പൊതികളുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള സജീവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു. വര്‍ക്കല പാപനാശത്തും റിസോര്‍ട്ടുകളിലും വിദേശ സഞ്ചാരികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തച്ചുകൊടുക്കുന്ന നസീര്‍ പരിശോധനകള്‍ കര്‍ശനമായതോടെ അവിടെ നിന്നും മറ്റുജോലിക്കെന്ന വ്യാജേന കൊല്ലത്തെത്തി എസ്.എന്‍ കോളജ്, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളില്‍
കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു. യുവ കായിക താരങ്ങളായിരുന്നു ഇയാളുടെ ഇര
കള്‍. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നിലവാരം കുറഞ്ഞ കഞ്ചാവ് അമിത വില ഈടാക്കി ചെറുപൊതികളാക്കി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്തുകയായിരുന്നു ശെല്‍വം.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ ജി വിനോദ്, പ്രിവന്റീവ് ഓഫിസര്‍മാരായ ആര്‍.ജി വിനോദ്, സിബി സിറില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സലീം, ദിലീപ് കുമാര്‍, സുനില്‍ എവേഴ്‌സണ്‍ ലാസര്‍, വിഷ്ണു രാജ്, ബിനു, രഞ്ജിത്ത്, നിര്‍മ്മാലന്‍ തമ്പി, ശ്രീകുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."