HOME
DETAILS
MAL
നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍, പ്ലസ് വണ്‍ പ്രവേശനവും ഇന്നുതന്നെ; വട്ടംകറങ്ങി വിദ്യാര്‍ഥികള്‍
backup
August 24 2021 | 03:08 AM
സി.പി സുബൈര്‍
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ഇന്നാരംഭിക്കുമ്പോള്‍ ബോണസ് മാര്‍ക്കിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്നുമുതല്‍. ബോണസ് പോയിന്റ് ലഭിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശമാണ് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വട്ടംകറക്കുന്നത്. കഴിഞ്ഞ വര്‍ഷംവരെ പഞ്ചായത്ത് തലത്തില്‍ ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റില്‍, പുതിയ സര്‍ക്കുലര്‍ പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൗണ്ടര്‍ സീല്‍ പതിപ്പിക്കണം. കഴിഞ്ഞ 13നാണ് സര്‍ക്കുലറിറങ്ങിയതെങ്കിലും നീന്തലറിയാവുന്നവര്‍ക്ക് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇത് വിവാദമായതോടെ നിര്‍ദേശം മരവിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൗണ്ടര്‍ സീല്‍ പതിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് ലഭിച്ചത്. ഇത്തവണ 4,19,651 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. ഇവരില്‍ ഭൂരിഭാഗവും നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയവരാണ്. സെപ്റ്റംബര്‍ മൂന്ന് വരെയാണ് പ്ലസ് വണിന് അപേക്ഷിക്കാനുള്ള സമയം. പരീക്ഷാഫലം പ്രസിദ്ധീകരിച്ച സമയത്തുതന്നെ സര്‍ക്കുലര്‍ നല്‍കിയിരുന്നെങ്കില്‍ സാവകാശം ലഭിക്കുമായിരുന്നു. എന്നാല്‍ അപേക്ഷ നല്‍കുന്നതിന് തൊട്ടുമുന്‍പിറക്കിയ നിര്‍ദേശം വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."