ഫലസ്തീന്‍ എഴുത്തുകാരിക്ക് ലഭിച്ച പുരസ്‌ക്കാരം റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള; പിന്മാറി ഷാര്‍ജ ബുക്ക് അതോറിറ്റി
ഷാര്‍ജ: ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ നിന്നും പിന്മാറിയെന്ന തീരുമാനം പ്രഖ്യാപിച്ച് ഷാര്‍ജ ബുക്ക് അതോറിറ്റി.ഫലസ്തീന്‍ എഴുത്തുക്കാരിയായ അദാനിയ ശിബലിക്കുള്ള പുരസ്‌കാരം റദ്ദാക്കിയ സംഘാടകരുടെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മേളയില്‍ നിന്നുള്ള പിന്മാറ്റം പ്രസാധകര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ഫലസ്തീനി പെണ്‍കുട്ടിയുടെ കഥപറയുന്ന 'മൈനര്‍ ഡീറ്റെയില്‍' എന്ന നോവലിന് പ്രഖ്യാപിച്ച ലിബെറാറ്റര്‍പ്രെസ് സാഹിത്യ പുരസ്‌കാരമാണ് ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള അധികൃതര്‍ റദ്ദാക്കിയത്.
ആളുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന് സംസ്‌കാരവും പുസ്തകങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് മേളയില്‍ നിന്നും പിന്മാറുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സിലൂടെ പറഞ്ഞു. ഷാര്‍ജ ബുക്ക് അതോറിറ്റിയും എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷനും മേളയില്‍ പങ്കെടുക്കില്ല.
നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.
Content Highlights:frankfurt book fair cancels award adania shibli
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."