HOME
DETAILS
MAL
അഫ്ഗാനില്‍ നിന്നുള്ള യു.എസ് സേനയുടെ സമ്പൂര്‍ണ പിന്മാറ്റം സമയപരിധി നീട്ടാനാകില്ലെന്ന് താലിബാന്
backup
August 24 2021 | 03:08 AM
ദോഹ: അഫ്ഗാനില്‍ ശേഷിക്കുന്ന യു.എസ് സൈനികരെ പിന്‍വലിക്കുന്നത് ഈ മാസം 31ന് അപ്പുറത്തേക്ക് നീട്ടുന്നതിനെതിരേ മുന്നറിയിപ്പുമായി താലിബാന്.
പിന്മാറ്റം വൈകിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താലിബാന് വക്താവ് സുഹൈല്‍ ഷഹീന് സ്കൈ ന്യൂസിനോടു പറഞ്ഞു.
യു.എസും ബ്രിട്ടനും ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെങ്കില് തരില്ല എന്നാണുത്തരം. അതിനു തയാറല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും. അവര്‍ സമ്മതിച്ച സമയപരിധിക്കപ്പുറം ഇവിടെ തങ്ങുക എന്നതിനര്‍ഥം അധിനിവേശം നീട്ടുകയെന്നാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ് സൈനികര്‍ രാജ്യംവിട്ട ശേഷമേ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കൂ എന്ന് താലിബാന് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അതേസമയം യു.എസ് സൈനികരെ 31ഓടു കൂടി പിന്‍വലിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. എന്നാല്‍ അതിനകം അഫ്ഗാനില്‍ നിന്ന് വിദേശികളെ ഒഴിപ്പിക്കുന്നത് പൂര്‍ത്തിയാക്കാനാവില്ലെന്ന് യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും പറയുന്നു. അതിനിടെ സമയപരിധി നീട്ടുന്ന കാര്യം സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണെന്ന് ബൈഡന് പ്രതികരിച്ചു. ഒഴിപ്പിക്കലിന് സഹായിക്കാനെന്ന പേരില്‍ അമേരിക്കയുടെയും ബ്രിട്ടന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെയും കൂടുതല്‍ സൈനികരെ കാബൂള്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഇതാണ് താലിബാന് ഭീതിയുണ്ടാക്കുന്നത്. സമയപരിധി നീട്ടാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഭീഷണി മുഴക്കുന്നതും ഈ സാഹചര്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."