HOME
DETAILS

15 പേരെ പ്രതി ചേര്‍ത്ത്  എന്‍.ഐ.എ കുറ്റപത്രം 

  
backup
August 24 2021 | 03:08 AM

15-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8
 
മുംബൈ: 2018ലെ  ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 
കേസില്‍ 15 പ്രതികളില്‍ ആറു പേര്‍ ഒളിവിലാണ്. പ്രതികളെല്ലാം നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് അംഗങ്ങളാണ്. ജ്യോതി റഗോബ ജഗ്തപ്, സാഗര്‍ തത്യാരം ഗോര്‍ഖെ, രമേഷ് മുരളീധര്‍ ഗൈച്ചോര്‍, സുധിര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, ഷോമ സെന്‍, റോണ വില്‍സണ്‍, അരുണ്‍ ഫെറൈറ,  സുധ ഭരദ്വാജ്, വരവറ റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്, ആനന്ദ് തെല്‍ടുംബ്‌ഡെ, ഗൗതം നവ്‌ലാഖ, ഹാനി ബാബു എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2019ല്‍ പൂനെ പൊലിസ് അന്വേഷിച്ച കേസ് 2020ല്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പൂനെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ സംഘം പദ്ധതിയിട്ടുവെന്ന ആരോപണം കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ 10,000 പേജുള്ള കുറ്റപത്രത്തില്‍ ഇതേ കുറിച്ച് ഒന്നും പറയുന്നില്ല. ഓഗസ്റ്റ് ഒമ്പതിനാണ് പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഭിഭാഷകര്‍, അക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉള്‍പ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ കോടതിയില്‍ വിചാരണ നടപടികള്‍ നടക്കേണ്ടതുണ്ട്. 15 പ്രതികള്‍ക്കെതിരേ നിലവില്‍ ഐ.പി.സി, യു.എ.പി.എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 
പ്രതികള്‍ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചുവെന്നും വിപ്ലവത്തിലൂടെ ജനതാ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം, 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന ആരോപണത്തെ കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നില്ല. നേരത്തെ പൊലിസാണ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. 
പ്രതികള്‍ നിരോധിത ഭീകര സംഘടനയുടെ അംഗങ്ങളാണെന്നും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്നും ചൈനീസ്, റഷ്യന്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എട്ടു കോടി രൂപയുടെ ആയുധങ്ങള്‍ ഇവര്‍ ഉപയോഗിച്ചുവെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടി. 2017 ഡിസംബര്‍ 31ന് കബീര്‍ കാല മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് കേസിനാധാരമായ സംഭവത്തിന്റെ ഗൂഢാലോചന നടന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago