പ്രൊബേഷൻ കാലത്ത് തൊഴിൽ മാറുന്നവർ ഒരു മാസം മുൻപെങ്കിലും അറിയിക്കണമെന്ന് മന്ത്രാലയം
പ്രൊബേഷൻ കാലത്ത് തൊഴിൽ മാറുന്നവർ ഒരു മാസം മുൻപെങ്കിലും അറിയിക്കണമെന്ന് മന്ത്രാലയം
ദുബൈ: പ്രൊബേഷൻ കാലത്ത് തൊഴിൽ മാറുന്നവർക്ക് മുന്നറിയിപ്പുമായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ മാറുന്നവർ ഒരു മാസം മുൻപെങ്കിലും രേഖാമൂലം അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ മാറുന്നത് സംബന്ധിച്ച വിവരങ്ങൾ സ്ഥാപനത്തിന് കൈമാറണം. തൊഴിൽ മാറുന്നത് മൂലം സ്പോൺസർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പുതിയ തൊഴിലുടമയെക്കൊണ്ട് നികത്തി നൽകണം. വിസ ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെടും.
ഒരു തൊഴിലാളിയുടെ പരിശീലന കാലയളവായ പ്രൊബേഷൻ പിരിയഡ് യുഎഇയിൽ ആറ് മാസത്തിൽ കൂടരുതെന്നാണ് നിയമം. ഒരു വ്യക്തി ജോലിയിൽ പ്രവേശിച്ച ദിവസം മുതൽ പ്രൊബേഷൻ കണക്കാക്കും. ഒരു സപോൺസർക്ക് കീഴിൽ ഒരു തവണ മാത്രമാണ് തൊഴിൽ പരിശീലന കാലം അനുവദിക്കുക. എന്നാൽ ആറ് മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ സേവനം ബോധ്യപ്പെടുന്ന ഈ കാലം വിജയകരമായി പൂർത്തിയാക്കിയാൽ പ്രബേഷനും സേവന കാലമായി കണക്കാക്കും.
എന്നാൽ, പ്രൊബേഷൻ കാലയളവിൽ ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കിൽ തൊഴിലുടമയ്ക്ക് ജോലിയിൽ നിന്ന് പിരിച്ചുവിടാനും സാധിക്കും. എന്നാൽ, വിസ റദ്ദാക്കുന്നതിന്റെ 14 ദിവസം മുൻപ് ജീവനക്കാരനെ രേഖാമൂലം ഇക്കാര്യങ്ങൾ അറിയിച്ചിരിക്കണമെന്നു മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."