HOME
DETAILS

ആനവണ്ടി നമ്മുടെ സ്വന്തം

  
backup
August 24 2021 | 03:08 AM

7865513152-2
 
 
വളരെ കാലം മുമ്പുതന്നെ കേരളത്തിന്റെ റോഡുകളില്‍ പത്തില്‍ താഴെ മാത്രം ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന കല്‍ക്കരി ഉപയോഗിച്ച് ഓടിയിരുന്ന വാഹനങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഉയര്‍ന്ന യാത്രാചെലവ് പൊതു ജനങ്ങളില്‍നിന്ന് ഇത്തരം വാഹനങ്ങളെ മാറ്റി നിര്‍ത്തി. നമ്മുടെ സംസ്ഥാനത്തിന്റെ പൊതു ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയുടെ പ്രാഥമിക രൂപമായ തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ടിന് തുടക്കം കുറിച്ചത് തിരുവിതാംകൂര്‍  മഹാരാജാവായ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയാണ്. 
രാജ്യത്തിന്റെ  പൊതുഗതാഗതാവശ്യങ്ങള്‍ നിറവേറ്റുകയെന്നതായിരുന്നു സ്ഥാപിത ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു യാത്രാമാര്‍ഗം സൃഷ്ടിക്കുന്നതിനായി തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് അദ്ദേഹം രൂപം നല്‍കുകയും ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസി.ഓപറേറ്റിങ് സുപ്രണ്ടായിരുന്ന ഇ.ജി സാള്‍ട്ടനെ 1937ല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൂപ്രണ്ടായി നിയമിക്കുകയും ചെയ്തു. വിദേശങ്ങളില്‍നിന്നു കൊണ്ടുവന്ന  എന്‍ജിനുകളും തിരുവിതാംകൂറിലെ തേക്ക് മരത്തടികളും ഉപയോഗിച്ചാണ്  അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ ആദ്യത്തെ വാഹനം നിര്‍മിച്ചത്. 
 
 
ആദ്യ വണ്ടി
 
1938 ഫെബ്രുവരി 20ന് മഹാരാജാവ് തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യത്തെ വാഹനം ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത ദിവസം മുതല്‍ തിരുവന്തപുരം-കന്യാകുമാരി യാത്രാപാതയില്‍ പ്രഥമ വാഹനം ഓടിത്തുടങ്ങി. ഇന്നത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുഗതാഗത സംവിധാനം എത്താന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു. നമ്മുടെ രാജ്യം സ്വതന്ത്രമായതോടെ 1950ല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്റ്റ് നിലവില്‍ വരികയും  ഓരോ സംസ്ഥാനങ്ങളും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോപറേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു. 
 
കേരളവണ്ടി
 
1965 ലാണ് നമ്മുടെ സംസ്ഥാനത്ത് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോപറേഷന്‍ (കെ.എസ്.ആര്‍.ടി.സി) നിലവില്‍ വന്നത്. അതോടു കൂടി തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിച്ചു. മൂവായിരത്തിലേറെ പ്രൈവറ്റ് ബസുകള്‍ പൊതുഗതാഗതം കൈയടക്കിവച്ചിരുന്ന ആ കാലത്ത് 901 ബസുകളുമായാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുന്നത്.
 
 
ബസുകളെ  തിരിച്ചറിയാം
 
പ്രൈവറ്റ് ബസുകളെ പേരുകൊണ്ടും പെയിന്റ് കൊണ്ടുമൊക്കെ നമുക്ക് തിരിച്ചറിയാം. എന്നാല്‍ പേരില്ലാത്ത കെ.എസ്.ആര്‍.ടി.സി ബസുകളേയോ. അതിന് രണ്ടു മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് ബസിന് നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറാണ്. കെ.എല്‍-15 എന്ന രജിസ്‌ട്രേഷന്‍ കേരളത്തിന്റെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രമേയുളളൂ. രണ്ടാമത്തെ മാര്‍ഗം ബോണറ്റ് നമ്പറുകളാണ്. മൂന്ന് ഇംഗ്ലിഷ് അക്ഷരങ്ങളും അത്രയും അക്കങ്ങളും ചേര്‍ത്താണ് ബോണറ്റ് നമ്പറുണ്ടാക്കുന്നത്. ഒരു ബോണറ്റ് നമ്പറില്‍ ഒരു ബസ് മാത്രമേ കാണുകയുള്ളൂ. ഇനി ഈ വാഹനം കാലപ്പഴക്കത്താല്‍ പൊളിച്ചു മാറ്റിയാലും പഴയ ബോണറ്റ് നമ്പര്‍ പുതിയ ബസിന് നല്‍കില്ല. വാഹനത്തിന്റെ മുന്‍വശത്തായി അടയാളപ്പെടുത്തിയിട്ടുള്ള ബോണറ്റ് നമ്പറിനൊപ്പം ഡിപ്പോയുടെ പേരും നല്‍കാറുണ്ട്. ബോണറ്റ് നമ്പര്‍ നല്‍കുന്ന രീതിക്കും ഒരു പ്രത്യേകതയുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് എന്ന ഇംഗ്ലിഷ് വാക്കില്‍നിന്നാണ് ബോണറ്റ് നമ്പറിന്റെ ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ എടുക്കുന്നത്. മൂന്നാമത്തെ അക്ഷരമാകട്ടെ കെ.എസ്.ആര്‍.ടി.സിയുടെ ഏതു വര്‍ക്ക്‌ഷോപ്പിലാണ് ബസ് നിര്‍മിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും. ആയിരം ബസുകളാണ് ഒരു സീരിസില്‍ പുറത്തിറക്കുന്നത്. ഒന്നുതൊട്ട് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് വരെ ഇംഗ്ലിഷ് അക്ഷരങ്ങള്‍ക്കൊപ്പവും ആയിരാമത്തെ ബസിന് ഇംഗ്ലിഷ് അക്ഷരങ്ങള്‍ ഇല്ലാതെ നമ്പറുകളുമാണ് നല്‍കുന്നത്. എന്നാല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ജെ.എന്‍ എന്നാണ് രേഖപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജന്റം) പദ്ധതിയുടെ ഭാഗമായതിനാലാണിത്.
 
 
ഫാസ്റ്റ് പാസഞ്ചര്‍
ദീര്‍ഘദൂര ബസുകളാണ്  ഫാസ്റ്റ് പാസഞ്ചര്‍. ടൗണ്‍ ടു ടൗണ്‍ ബസുകളും വളരെ കുറച്ച് മാത്രം സ്റ്റോപ്പുകളുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഈ കാറ്റഗറിയിലുണ്ട്.
 
മിന്നലും 
സില്‍വര്‍ ലൈന്‍ 
ജെറ്റും
ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിനേക്കാള്‍ വേഗത്തില്‍ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് മിന്നല്‍ ബസ് സര്‍വിസിന്റെ ലക്ഷ്യം. 2017 ലാണ് ഈ സര്‍വീസ് ആരംഭിച്ചത്. ചുവപ്പും വെളുപ്പുമാണ് നിറം. മിന്നല്‍ ബസ് സര്‍വിസിനു മുമ്പ് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച സില്‍വര്‍ ലൈന്‍ ജെറ്റാണ് മിന്നലിന്റെ പിന്‍ഗാമി. സൂപ്പര്‍ ഫാസ്റ്റ്-സൂപ്പര്‍ ഡീലക്‌സിനേക്കാളും വേഗത്തിലോടുന്ന ബസ് എന്ന ഖ്യാതിയോടെയാണ് 2015 ല്‍ സില്‍വര്‍ ലൈന്‍ ജെറ്റ് ബസ് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആവശ്യമായ വേഗതയ്‌ക്കൊപ്പം വൈഫൈ സൗകര്യവും പ്രാരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതൊന്നും നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചില്ല.  
അമിതമായ യാത്രാനിരക്കും എയര്‍ സസ്‌പെന്‍ഷന്‍ ഇല്ലാത്തതും വില്ലനായി മാറി. മാത്രമല്ല തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് യാത്രക്കാരെ കാസര്‍കോട് എത്തിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഈ ബസിനെ ചൊല്ലി പരാതി വ്യാപകമായതോടെ സില്‍വര്‍ ലൈന്‍ ജെറ്റുകള്‍ നിറം മാറി സൂപ്പര്‍ ഫാസ്റ്റായി മാറി. സില്‍വര്‍ ലൈന്‍ ജെറ്റിന്റെ പരാജയത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ടാണ് മിന്നല്‍ ബസ് സര്‍വിസ് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ യാത്രക്കാരില്‍നിന്നു നല്ല അഭിപ്രായമാണ് മിന്നലിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  20 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  20 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  20 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  20 days ago