കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തലസ്ഥാനം; ഗതാഗതം തടസ്സപ്പെട്ടു; വീടുകളില്‍ വെള്ളം കയറി
കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തലസ്ഥാനം; ഗതാഗതം തടസ്സപ്പെട്ടു; വീടുകളില്‍ വെള്ളം കയറി
തിരുവനന്തപുരം: കനത്തമഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി തലസ്ഥാനം. രാത്രി മുഴുവന്‍ പെയ്ത മഴയ്ക്ക് രാവിലെയോടെയാണ് നേരിയ ശമനമുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വീടുകളില്‍ വെള്ളം കയറി. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരുക്കേറ്റു.കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തലസ്ഥാനം; ഗതാഗതം തടസ്സപ്പെട്ടു; വീടുകളില്‍ വെള്ളം കയറി
കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടര്‍ ഉയര്‍ത്തി. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ പിന് ഭാഗത്തെ മതില് ഇടിഞ്ഞു. സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ഞായറാഴ്ച വെളുപ്പിന് 12 മുപ്പതോടെയാണ് സംഭവം. പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ആര്‍ക്കും പരുക്കില്ല. വെള്ളായണിയുള്‍പ്പെടെയുള്ള കാര്‍ഷികമേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെ ദുരിതാശ്വാസ ക്യാംപ് തുറന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. പതിനഞ്ചോളം കുടുംബങ്ങളാണ് നിലവില്‍ ക്യാംപിലുള്ളത്.
പത്തനംതിട്ട റാന്നിയിലും റോഡിലും വീടുകളിലും വെള്ളംകയറി. പാലക്കാട് ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയിലെ മഴ രാവിലെയും തുടരുകയാണ്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും ഇരുപത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. ഒന്‍പതു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."