തീ വര്‍ഷം നിലച്ചില്ല..കരയും കടലും ചുറ്റി തീതുപ്പാനും ഒരുക്കം തകൃതി; ഗസ്സക്കു മേല്‍ വ്യോമ നാവിക കരയുദ്ധത്തിന് ഇസ്‌റാഈല്‍, യു.എസില്‍ നിന്ന് രണ്ടാം വ്യോമ വാഹിനിയുമെത്തുന്നു
തീ വര്‍ഷം നിലച്ചില്ല..കരയും കടലും ചുറ്റി തീതുപ്പാനും ഒരുക്കം തകൃതി; ഗസ്സക്കു മേല്‍ വ്യോമ നാവിക കരയുദ്ധത്തിന് ഇസ്‌റാഈല്‍, യു.എസില്‍ നിന്ന് രണ്ടാം വ്യോമ വാഹിനിയുമെത്തുന്നു
ഗസ്സ: വ്യോമാക്രമണം ഇനിയും അവസാനിപ്പിച്ചിട്ടില്ലെന്നിരിക്കെ ഗസ്സക്കു മേല്‍ കരവഴിയും കടല്‍ വഴിയും ആക്രമണം ശക്തമാക്കാന്‍ ഇസ്‌റാഈല്‍. പ്രദേശം വിട്ടൊഴിയാന്‍ മുന്നറിയിപ്പും ഇസ്‌റാഈല്‍ ഗസ്സ നിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ടാം തവണയാണ് ഇസ്‌റാഈല്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. 11 ലക്ഷം ജനങ്ങളോട് തെക്കന്‍ പ്രദേശങ്ങളിലേക്ക് പോകാനാണ് നിര്‍ദേശം. തെക്കന്‍ ഭാഗങ്ങളിലേക്ക് പോകു, ഞങ്ങളുടെ മുന്നറിയിപ്പ് കേള്‍ക്കുവെന്നാണ് ഇസ്‌റാഈല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇസ്‌റാഈല്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസാണ് മുന്നറിയിപ്പ് വിഡിയോ പുറത്ത് വിട്ടത്. ഞായറാഴ്ച പ്രാദേശിക സമയം ഏഴ് മണിക്കായിരുന്നു വിഡിയോ പുറത്ത് വന്നത്. വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി തുടങ്ങി വടക്കന്‍ പ്രദേശത്തുളള എല്ലാവരും ഉടന്‍ തെക്കന്‍ പ്രദേശങ്ങളിലേക്ക് മാറണം. പ്രദേശത്ത് സൈനിക നീക്കം നടക്കുമെന്നും ജനങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി മാറണമെന്നുമാണ് ഇസ്‌റാഈല്‍ പറയുന്നത്.
അതിനിടെ യു.എസില്‍ നിന്ന് ഇസ്‌റാഈലിലേക്കുള്ള രണ്ടാം വിമാനവാഹിനിയും മെഡിറ്ററേനിയനില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്‌റാഈല്‍ ആദ്യം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ശനിയാഴ്ച തെക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങുകയായിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 70 ലേറെ ഫല്‌സതീനികള്‍ കൊല്ലപ്പെട്ടിരുന്നു. മുന്നറിയിപ്പ് ചതിയാണെന്ന വിമര്‍ശനവുമായി നിരവധി മീഡിയകള്‍ പിന്നീട് രംഗത്തെത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."