ചരിത്രത്തെ നിരാകരിക്കാനാവില്ല; മലബാര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം- വിജയരാഘവന്‍
മലപ്പുറം: മലബാര്‍ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര സേനാനി പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനെതിരെ സി.പി.എം. മലബാര്‍ സമരവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.
മലബാര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണ്. മലബാര്‍ സമരത്തെ രാഷ്ട്രീയവത്കരിക്കുന്നത് ബ്രിട്ടീഷുകാരുടെ നയമാണെന്നും ചരിത്രത്തെ നിരാകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വാഭാവികമായിട്ടും അലോസരമുണ്ടാക്കുന്നതാണ് മലബാര്‍ സമരത്തിന്റെ പോരാട്ട വീര്യം,അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യം കൂടി ഉള്‍പ്പെടുന്നതാണ് ഈ തീരുമാനമെന്നും മലബാര്‍ സമരത്തെ പാരിസ് കമ്മ്യൂണിനോടാണ് എ.കെ.ജി ഉപമിച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. എ.കെ.ജിയെ ജയിലിലടച്ച ബ്രിട്ടീഷ് മനോഭാവക്കാരാണ് ഈ വിവാദവും ഉന്നയിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
മലബാര്‍ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കത്തിനെതിരേ
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."