'ഗസ്സയിലെ ആശുപത്രികളിലെ രോഗികളെ ഒഴിപ്പിക്കുന്നത് വധശിക്ഷക്ക് സമം' ഇസ്‌റാഈലിനോട് ലോകാരോഗ്യ സംഘടന
'ഗസ്സയിലെ ആശുപത്രികളിലെ രോഗികളെ ഒഴിപ്പിക്കുന്നത് വധശിക്ഷക്ക് സമം' ഇസ്‌റാഈലിനോട് ലോകാരോഗ്യ സംഘടന
ജനീവ: വടക്കന്‍ ഗസ്സ മുനമ്പിലെ നിറഞ്ഞുകവിഞ്ഞ ആശുപത്രികളിലെ ആയിരക്കണക്കിന് രോഗികളെ ഒഴിപ്പിക്കുന്നത് വധശിക്ഷക്ക് സമമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ്. ഹമാസിനെതിരെ കരയുദ്ധത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഫലസ്തീനികള്‍ വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്‌റാഈല്‍ അന്ത്യശാസനം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
വടക്കന്‍ ഗസ്സയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. 22 ആശുപത്രികളില്‍ 2000ത്തിലേറെ രോഗികളെയാണ് ചികിത്സിക്കുന്നത്. രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നത് നിലവിലെ മാനുഷിക പ്രശ്‌നം കൂടുതല്‍ പരിതാപകരമാക്കും. രോഗികള്‍ പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മരണത്തെ മുന്നില്‍ കണ്ട് കഴിയുന്ന ഇത്തരം ദുര്‍ബലരായ രോഗികളെയും ഇന്‍ക്യുബേറ്ററിലുള്ള നവജാതശിശുക്കളെയും സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയിലുള്ളവരെയും ഹീമോഡയാലിസിസിന് വിധേയമാകുന്നവരെയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉപേക്ഷിക്കുന്നതും സംഘര്‍ഷാവസ്ഥയില്‍ മരണത്തെ മുന്നില്‍ കണ്ട് ജോലി ചെയ്യുന്നതും ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് ഒരുപോലെ വേദനാജനകമായ അനുഭവമാണ്. വലിയൊരു മാനുഷിക ദുരന്തത്തിനായിരിക്കും അത് വഴിവെക്കുകയെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെ അവര്‍ ഒരിക്കലും ആക്രമിക്കാന്‍ പാടില്ല. അവരെ മാനിക്കേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യു.എച്ച്. ഒ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."