HOME
DETAILS

സഹലിന് ഇരട്ട ഗോൾ; വിജയവഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്‌സ്

  
backup
November 05 2022 | 16:11 PM

sahal-abdul-samad-double-sinks-northeast

ഗുവാഹത്തി: തുടർച്ചയായ മൂന്നുപരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ മൂന്നുഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഗോൾരഹിത ആദ്യപകുതിക്ക് ശേഷമായിരുന്നു മൂന്നുഗോളുകളും. പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹൽ അബ്ദുൽ സമദ് രണ്ടുഗോളുകൾ നേടി. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസിന്റെ വകയായിരുന്നു മൂന്നാംഗോൾ.

56ാം മിനിറ്റിലായിരുന്നു ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഗോൾ. 86, രണ്ടാംപകുതിയുടെ ഇഞ്ച്വുറി ടൈമിലുമായിരുന്നു സഹലിന്റെ ഗോൾ. രണ്ടാംഗോൾ ശരിക്കുമൊരു മലയാളി ടച്ചുള്ള ഗോളാവുകയുംചെയ്തു. മലയാളി താരം കെ.പി രാഹുലിൽ നിന്ന് പാസ് സ്വീകരിച്ച സഹൽ പന്ത് അതുപോലെ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഈ സീസണിലെ സഹലിന്റെ ആദ്യ ഗോളാണിത്. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴായിരുന്നു സഹലിന്റെ രണ്ടാം ഗോൾ. അഞ്ചുകളിയിൽ നിന്ന് രണ്ടുവിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ആറുപോയിന്റായി.

നേരത്ത വെലിയ മാറ്റങ്ങളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധ താരങ്ങളായ സന്ദീപ് സിങ്ങും നിഷു കുമാറും ആദ്യ ഇലവനിൽ ഇടംനേടിയപ്പോൾ ഹർമൻ ജോത് ഖബ്ര, നായകൻ ജെസ്സൽ കർണെയ്‌റോ എന്നിവർ പുറത്തായി. പ്രതിരോധത്തിലെ പിഴവുകളായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് കാരണം. പതിവായി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാറുള്ള സഹൽ അബ്ദുസമ്മദും ഇക്കുറി ആദ്യം ഇറങ്ങിയില്ല. എന്നാൽ മറ്റൊരു മലയാളി താരം കെ.പി. രാഹുൽ ആദ്യ 11ൽ ഇടംപിടിച്ചു.

Sahal Abdul Samad Double Sinks NorthEast



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  11 days ago