ശക്തമായ മഴയെത്തുടർന്നുള്ള വെള്ളക്കെട്ടിൽ കഴക്കൂട്ടം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെട്ടു
കഴക്കൂട്ടം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെട്ടു
തിരുവനന്തപുഴം: ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് കഴക്കൂട്ടം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെട്ടു. കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുമുള്ള കുഴിവിള , യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. തത്ഫലമായി, ഈ ഫീഡറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ജലവിതാനം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് സമാഗതമാകുന്നതെന്നും കെഎസ്ഇബി അറിയിച്ചു. അത്തരം സാഹചര്യത്തില്‍ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്. കൂടാതെ കഴക്കൂട്ടം സബ്‌സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തുന്ന ടേള്‍സ്, മുട്ടത്തറ,വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പൂര്‍ണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.
പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെ എസ് ഇ ബി ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."