കള്ളക്കടത്തുകാരനാക്കി രാജ്യസഭാ എം.പിയുടെ മകനെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് തിരുവനന്തപുരം കസ്റ്റംസ്; ഒടുവിൽ ആളുമാറിയെന്ന് പ്രതികരണം
തിരുവനന്തപുരം: കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കേരളത്തിൽനിന്നുള്ള രാജ്യസഭാ എം.പി പി.വി അബ്ദുൽ വഹാബിന്റെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ച കസ്റ്റംസ് അധികൃതരുടെ നടപടിയെച്ചൊല്ലി വൻവിവാദം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരളപ്പിറവിദിനത്തിലാണ് സംഭവം.
അബ്ദുൽ വഹാബ് എം.പി കസ്റ്റംസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എം.പിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. എക്സ്റേ പരിശോധനക്ക് ശേഷം വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.
കസ്റ്റംസ് പരിശോധന ബന്ധുക്കളെ അറിയിച്ചതോടെ അവർ കസ്റ്റംസുമായി ബന്ധപ്പെട്ടെങ്കിലും ദേഹപരിശോധന നടത്തി. തുടർന്ന് ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി എംപിയുടെ മകനെ ആശുപത്രിയിലേക്കു മാറ്റി. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും കസ്റ്റംസിനെതിരെ ആരോപണമുയർന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വിട്ടയച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.പി കേന്ദ്ര സർക്കാരിനു പരാതി നൽകി.
customs-checked-kerala-mp-s-son-in-thiruvananthapuram-air-port
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."