HOME
DETAILS
MAL
ചെറുകിട വ്യവസായത്തിന് കൂടുതല്‍ സബ്സിഡി അനുവദിക്കണമെന്ന്
backup
August 26 2016 | 20:08 PM
തുറവൂര്‍: പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയ ആലപ്പുഴ ജില്ലയുടെ സമഗ്ര വികസനത്തിനു പ്രത്യേകമാസ്റ്റര് പ്ലാന്‍ തയാറാക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കയര്‍, മത്സ്യ സംസ്ക്കരണ മേഖലകളില്‍ കടുത്ത പ്രതിസന്ധി തുടരുകയാണ്. ജില്ലയിലെ ഭൂരിഭാഗം തൊഴിലാളികളും ഈ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ നടത്തികൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുകിട കയര്‍ വ്യവസായികളുടെ കയറിനും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും കുടുതല്‍ സബ്സിഡി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.കെ.രമേഷ് ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.എം.എസ്.അനസ് അധ്യക്ഷത വഹിച്ചു.വി.കെ.ഹരിലാല്‍ ,എസ്.എം.ഷെറീഫ് ,ആര്.രാജേഷ് ,സി.കെ.ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."