ഒറ്റച്ചാര്‍ജില്‍ 720 കി.മീ റേഞ്ച്; കിയയുടെ പുത്തന്‍ കാര്‍ മാര്‍ക്കറ്റിലേക്ക്
കൊറിയന്‍ ഇ.വി വാഹനനിര്‍മ്മാതാക്കളായ കിയ തങ്ങളുടെ മൂന്നാമത്തെ ഇ.വി കാര്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്ന ചെങ്കുഡു മോട്ടോര്‍ ഷോയില്‍ കിയ ഇവി5ന്റെ രൂപം അവതരിപ്പിച്ചിരുന്നു. 2025ല്‍ പുറത്തിറങ്ങുന്ന ഈ കാര്‍ മികച്ച സ്റ്റൈലിലും ഡിസൈനിലുമാണ് കമ്പനി പുറത്തിറക്കുന്നത്.കണക്ടഡ് കാര്‍ നാവിഗേഷന്‍ കോക്പിറ്റ് (ccNC) ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം അടക്കം ആധുനിക കണക്ടിവിറ്റി സൗകര്യങ്ങള്‍ ഉള്ള വാഹനത്തിന്
12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 5 ഇഞ്ച് ക്ലൈമറ്റ് കണ്‍ട്രോള്‍ ഡിസ്‌പ്ലേയുമാണുള്ളത്.സ്റ്റാന്‍ഡേഡ്, ലോങ് റേഞ്ച്, ലോങ് റേഞ്ച് എഡബ്ല്യുഡി എന്നിങ്ങനെ മൂന്നു വിഭാഗത്തിലായാണ് ഇവി5 പുറത്തിറങ്ങുക. ഒറ്റച്ചാര്‍ജില്‍ 720 കി.മീ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ കാറിന് 27 മിനിറ്റ് കൊണ്ട് ഏകദേശം 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
Kia EV5 concept revealed in China
— MotorOctane (@MotorOctane) March 21, 2023
Thoughts about the design? pic.twitter.com/Lzq9bMmlDi
Content Highlights:kia ev5 details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."