എം.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്; 15ഓളം പ്രവര്‍ത്തകര്‍ക്ക് പരുക്ക്
മലപ്പുറം: ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലിസ് ലാത്തിച്ചാര്‍ജ്. 15ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റു. എം.എസ്.എഫ് ജില്ലാ കണ്‍വീനര്‍മാരായ അഡ്വ. വി.എം ജുനൈദ്, ഫര്‍ഹാന്‍ ബിയ്യം എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പ്രകോപനമില്ലാതെ പൊലിസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
കലക്ടര്‍ ബംഗ്ലാവിന് സമീപത്ത് നിന്നുമാരംഭിച്ച റാലി സിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ പൊലിസ് തടഞ്ഞു. സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ ജവാദ്, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, എം. ശാക്കിര്‍, റഹീസ് ആലുങ്ങല്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയവരില്‍ 30 ശതമാനത്തോളം പേര്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ടമുള്ള സ്‌കൂളില്‍, ഇഷ്ടമുള്ള കോഴ്സ് പഠിക്കാന്‍ അവസരമില്ല. ജില്ലയുടെ മുന്നേറ്റത്തിന് യാതൊരു സംഭാവനയും നല്‍കാത്ത സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണുതുറക്കുന്നത് വരെ എം.എസ്.എഫ് സമരം തുടരും. ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."