കെ-റെയില്‍ നടപ്പിലായാല്‍ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ നിന്നും ഭക്ഷണം കഴിക്കാം; എം.വി ഗോവിന്ദന്‍
കണ്ണൂര്‍: കെ-റെയില്‍ നടപ്പിലാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നാണ് കണ്ണൂരില്‍ നടന്ന സമ്മേളനത്തില്‍ അദേഹം വ്യക്തമാക്കിയത്. കെ-റെയിലിലൂടെ 50 കൊല്ലത്തെ വളര്‍ച്ചയാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നതെന്നും റെയില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കണ്ണൂരില്‍ നിന്നും ചായ കുടിച്ചിറങ്ങുന്ന വ്യക്തിക്ക് കൊച്ചിയില്‍പോയി ഭക്ഷണം കഴിച്ച് തിരിച്ച് കണ്ണൂരിലേക്ക് തന്നെ വരാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും യുഡിഎഫും ചേര്‍ന്നാണ് കെ-റെയിലിന് പാരവെച്ചതെന്നും, 20 മിനിറ്റ് കൂടുമ്പോള്‍ ട്രെയ്‌നുകള്‍ എത്തുന്ന, കാസര്‍കോഡില്‍ നിന്നും വെറും നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താന്‍ സഹായിക്കുന്ന പദ്ധതിയാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Content Highlights:mv govindan about k rail
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."