സമുദായത്തിൽ ഛിദ്രത ഉണ്ടാക്കുന്നവരെ നിയന്ത്രിക്കണം;എസ്.കെ.എസ്.എസ്.എഫ്
പി.എം.എ സലാം സമുദായത്തിൽ ചിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. ആദ്യം സമസ്ത അധ്യക്ഷനെ വാർത്താ സമ്മേളനത്തിൽ വെച്ച് അദ്ദേഹം അവഹേളിച്ചു. ഇപ്പോൾ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോൾ ഒപ്പിടുന്നയാൾ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിൻ്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്ത് വരുന്നത്.
സമസ്തയും മുസ് ലിം ലീഗും കാലങ്ങളായി നിലനിർത്തിപ്പോരുന്ന സൗഹൃദത്തെ തകർക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.എത്ര ഉന്നതനായാലും സമസ്തക്കും അതിൻ്റെ നേതാക്കൾക്കുമെതിരെ വന്നാൽ അവർ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ബശീര്‍ അസ്അദി നമ്പ്രം, താജുദ്ധീന്‍ ദാരിമി പടന്ന, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍,ഇസ്മായില്‍ യമാനി മംഗലാപുരം,അനീസ് റഹ്‌മാന്‍ മണ്ണഞ്ചേരി,അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര,ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല,ഡോ കെ ടി ജാബിര്‍ ഹുദവി,ജലീല്‍ ഫൈസി അരിമ്പ്ര,
അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം,നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്,സലീം റശാദി കൊളപ്പാടം,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി,മുജീബ് റഹ്‌മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് ഫൈസി എം കൊടക്,അബൂബക്കര്‍ യമാനി കണ്ണൂര്‍,സ്വാലിഹ് പി എം കുന്നം,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍,റിയാസ് റഹ്‌മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
Content Highlights:Those who create division in the community should be controlled; SKSSF
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."