'ഗ്രൂപ്പ് കളി അവസാനിപ്പിക്കണം' : വി.ഡി സതീശനെതിരേ ഡി.സി.സി ഓഫിസിന് മുന്നില്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ ഡി.സി.സി ഓഫിസിന് മുന്നില്‍ പോസ്റ്ററുകള്‍.സതീശന് ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ വാചകം. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടികക്ക് അന്തിമ രൂപം നല്കാന് ദില്ലിയില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ സി വേണുഗോപാല്‍, കേരളത്തിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ആഗസ്റ്റ് 13 ന് ഹൈക്കമാന്റിന് കൈമാറിയ പട്ടികക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടക്കുന്നത്. എല്ലാവരുമായും കൂടിയാലോചന നടത്തി തീരുമാനം എടുക്കണമെന്നാണ് സോണിയാഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."