കടുത്ത മാനസിക സമ്മർദ്ദം; നമീബിയയിൽ നിന്നെത്തിച്ച ആശയുടെ ഗർഭം അലസിയതായി റിപ്പോർട്ട്
ഭോപ്പാൽ: അടുത്തിടെ നബീമിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലൊന്നായ ആശയുടെ ഗർഭം അലസിയതായി റിപ്പോർട്ട്. ചീറ്റ കൺസർവേഷൻ ഫണ്ടാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നമീബയിൽ നിന്നെത്തിച്ച ആശ ഇപ്പോൾ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണുള്ളത്.
ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ നമീബയിൽ നടത്തിയ പരിശോധനയിൽ ആശ ഗർഭിണിയാണെന്നതിന്റെ ലക്ഷണങ്ങൽ കാണിച്ചിരുന്നു. എന്നാൽ ഗർഭാവസ്ഥയിൽ ആവാസ വ്യവസ്ഥ മാറിയത് മൂലമുളള മാനസിക സമ്മർദം ഗർഭം അലസിപ്പോവാൻ കാരണമായെന്ന് വിദഗ്ധർ പറയുന്നു.
സെപ്റ്റംബർ 17 നാണ് ആശയടക്കം എട്ട് ചീറ്റപ്പുലികളെ കുനോ നാഷണൽ പാർക്കിലേക്ക് തുറന്ന് വിട്ടത്. സെപ്റ്റംബർ 31 ഓടെയാണ് അതിൽ ആശ എന്ന് പേരിട്ട ചീറ്റയ്ക്ക് ഗർഭമുളളതായി വാർത്തകൾ വന്നത്. എന്നാൽ കുനോ നാഷണൽ പാർക്കിൽ ഇതിനുളള പരിശോധന സൗകര്യക്കുറവ് കാരണം ഗർഭത്തിന്റെ വളർച്ച അറിയാൻ സാധിച്ചില്ല. ചീറ്റകളെ മധ്യപ്രദേശിലേക്ക്എത്തിച്ചിട്ട് ഏകദേശം 100 ദിവസമായി. 93 ദിവസമാണ് ചീറ്റകളുടെ ഗർഭകാലം. കൃത്യമായ പരിചരണ അധികൃതർ നൽകിയെങ്കിലും ഗർഭം അലസിയെന്നാണ് റിപ്പോർട്ട്.
നമീബയിലെ ചീറ്റകളുടെ ക്വാറന്റൈയ്ൻ കാലയളവിൽ പ്രസവിച്ചിരുന്നെങ്കിൽ ഇന്ത്യയിലേക്കെത്താൻ രണ്ട് മാസം കൂടി വൈകിയേനെ. അങ്ങനെയായിരുന്നെങ്കിൽ കുട്ടികളും ഇന്ത്യയിലേക്ക് എത്തുമായിരുന്നുവെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് വിദഗ്ധൻ ഡോ.ലോറി മാർക്കൽ പറഞ്ഞു.
Cheetah Asha was pregnant but stress took a toll
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."