കുവൈത്ത് പ്രവാസികൾക്ക് ആശ്വാസം; പുതിയ സർവീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കുവൈത്ത് പ്രവാസികൾക്ക് ആശ്വാസം; പുതിയ സർവീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കുവൈത്ത് സിറ്റി: ആഴ്ചയിൽ ഒരു സർവീസ് കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്ന കുവൈത്ത് യാത്രക്കാർക്ക് ആശ്വാസ വാർത്ത. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും. എല്ലാ തിങ്കളാഴ്ചകളിലുമാണ് പുതിയ സർവീസ് തുടങ്ങുക. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുള്ളത്.
ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും രണ്ട് സര്‍വീസ് കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ ഉണ്ടാകും. തിങ്കളാഴ്ചകളില്‍ പുലർച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് 4.00 ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
ഗോഫസ്റ്റ് എയർലൈൻ സർവീസ് നിലച്ചതോടെയാണ് കുവൈത്ത്-കണ്ണൂർ യാത്ര ദുരിതമായത്. ആഴ്ചയിൽ മൂന്ന് സർവീസ് ആണ് ഗോഫസ്റ്റ് നടത്തിയിരുന്നത്. ഇതില്ലാതായതോടെ കൃത്യ സമയത്ത് യാത്ര ചെയ്യാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഇതോടെ പലരും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നു. പുതിയ സർവീസ് കൂടി വരുന്നതോടെ ഈ അവസ്ഥക്ക് അല്പമെങ്കിലും ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."