HOME
DETAILS

ഹരജികളില്‍ വിശദീകരണം  നല്‍കണമെന്ന് ഹൈക്കോടതി

  
backup
August 25 2021 | 04:08 AM

986456456483-2
 
കൊച്ചി: 2019ലെ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഫണ്ട് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. 
പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനുള്ള നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റിസന്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാലിറ്റി ആന്‍ഡ് സെക്യുലറിസം എന്ന സംഘടനക്കു വേണ്ടി ആലുവ സ്വദേശി മനോജും കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന സംഘടനയും നല്‍കിയ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 
നേരത്തെ ഹരജി പരിഗണിക്കവേ വിശദീകരണത്തിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവിട്ടത്. 2018 ഓഗസ്റ്റ് 31ന് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് നിയമസഭയില്‍ വയ്ക്കാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് കാലഹരണപ്പെട്ടതായും മദ്‌റസകളില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മാത്രമാണ് പഠിപ്പിക്കുന്നതെന്നതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നുമാണ് ഹരജിയിലെ വാദം. വിശദമായ വാദം കേള്‍ക്കുന്ന ബഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago