HOME
DETAILS

രണ്ടാം പിണറായി ഭരണത്തിന്റെ പോക്ക്

  
backup
November 06 2022 | 20:11 PM

second-pinarayi-2022

എൻ.പി ചെക്കുട്ടി


കേരളം കർഷകരുടെ നാടാണെങ്കിലും കൃഷിയുടെ പ്രധാനമായ പാഠങ്ങളിലൊന്ന് ഇന്നാട്ടിലെ ജനങ്ങൾ മറന്നുപോയ മട്ടാണ്. വിളവെടുപ്പിന്റെ ഓരോ സീസൺ കഴിയുമ്പോഴും മണ്ണൊരുക്കണം, കളകൾ പറിക്കണം. അടിക്കാടുകൾ ചുട്ടെരിക്കണം, മണ്ണ് ഉഴുതുമറിക്കണം. ഇടവിളകൾ മാറ്റിമാറ്റി കൃഷി ചെയ്യണം. ഒരു തലമുറ മുമ്പുവരെ നാട്ടിലെ ഏതു സാധാരണക്കാരനും ഈ പാഠങ്ങൾ ഹൃദിസ്ഥമായിരുന്നു. അത് കൃഷിയിൽ മാത്രമല്ല, ജീവിതത്തിലും പാഠമായി അവർ ഉൾക്കൊണ്ടിരുന്നു. അതിനാൽ പ്രതിസന്ധികളിൽ അവർ പതറിപ്പോയില്ല. വിഷമകാലങ്ങളിൽ അരിയില്ലെങ്കിൽ കാച്ചിലും കിഴങ്ങും കൊണ്ട് കഴിഞ്ഞുകൂടി.


ഈ പാഠം കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു മലയാളികൾ മറന്നുപോയി. ഏതു ഇരട്ടച്ചങ്കൻ ഭരിച്ചാലും ഭരണത്തിൽ കളകൾ തഴച്ചുവളരുമെന്നും ഇത്തിക്കണ്ണികൾ ഭരണവൃക്ഷത്തെയാകെ കാർന്നുതിന്നുമെന്നും അവർ ഓർത്തില്ല. ഇത്തിക്കണ്ണികൾ സെക്രട്ടേറിയറ്റ് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫിസും വീടും പോലും വരിഞ്ഞുമുറുക്കുന്നത് ജനങ്ങൾ കാണാതിരുന്നില്ല. എന്നാൽ അതിൽ നിന്നുള്ള പ്രാഥമികപാഠം, അതായത് അഞ്ചുകൊല്ലത്തിൽ ഒരിക്കൽ അധികാരികളെ മാറ്റി പരീക്ഷിക്കാനുള്ള അവസരം, അവർ കളഞ്ഞുകുളിച്ചു. കേരളചരിത്രത്തിൽ രണ്ടാം തവണയാണ് അങ്ങനെയൊരു ഭരണത്തുടർച്ചാ തീരുമാനത്തിലേക്കു മലയാളി എത്തുന്നത്. രണ്ടുതവണയും അത് പിഴച്ചു. 1970 മുതൽ 1977 വരെ ഭരിച്ച അച്യുതമേനോൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങൾ അംഗീകരിച്ചു. സർക്കാരിന് രണ്ടാമതും അവസരം നൽകി. കരുണാകരൻ മുഖ്യമന്ത്രിയായി. എന്നാൽ രാജൻ കേസിന്റെ വെള്ളപ്പൊക്കത്തിൽ സർക്കാർ ഒന്നരമാസം കൊണ്ട് രാജിവയ്ക്കേണ്ടി വന്നു. പിന്നീട് ആൻ്റണിയും പി.കെ വാസുദേവൻ നായരും സി.എച്ച് മുഹമ്മദ് കോയയും മുഖ്യമന്ത്രിമാരായി വന്നു; ഓരോ മന്ത്രിസഭയും ആഭ്യന്തരശൈഥില്യങ്ങൾ കൊണ്ട് തകർന്നുവീണു.


കേരളത്തിൽ ആഴത്തിലുള്ള രാഷ്ട്രീയമാറ്റങ്ങൾക്കാണ് അന്നത്തെ പ്രതിസന്ധി വഴിതെളിയിച്ചത്. ഒരുഭാഗത്തു സി.പി.എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയും മറുഭാഗത്തു കോൺഗ്രസ് നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും വന്നു. നാലു പതിറ്റാണ്ടുകാലം ഈ മുന്നണികൾ കേരളം ഭരിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഭരിക്കുന്ന മുന്നണിയെ ജനങ്ങൾ മാറ്റിക്കൊണ്ടിരുന്നു. അതിനാൽ കേരളത്തിൽ രാഷ്ട്രീയസ്ഥിരത ആദ്യമായി നിലവിൽവന്നു എന്നതു മാത്രമായിരുന്നില്ല നേട്ടം. താരതമ്യേന ജനഹിതം അംഗീകരിച്ചു ഭരിക്കുന്ന രീതി കൂടി ഇവിടെ പ്രാബല്യത്തിലായി. ജനഹിതം അവഗണിച്ചു ഭരിക്കുന്ന ആരെയും ജനങ്ങൾ എടുത്തുമാറ്റും എന്ന ബോധ്യം ഭരണാധികാരികൾക്ക് ഉണ്ടായിരുന്നു. അതിനാൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ഒരു ഭരണസംവിധാനം കേരളത്തിൽ നിലവിൽ വന്നു.


കേരളത്തിന്റെ സുപ്രധാനമായ നേട്ടങ്ങൾ മുഴുക്കെ ഇത്തരത്തിലുള്ള ഒരു മത്സരാധിഷ്ഠിത ജനാധിപത്യ ഭരണക്രമത്തിലാണ് നമുക്ക് കൈവന്നത്. 1957ലെ ഇ.എം.എസ് സർക്കാരിനെതിരേ വിമോചനസമരം നയിച്ച കൂട്ടരുടെ പ്രധാന പരാതി ഭൂപരിഷ്‌കരണശ്രമങ്ങളും വിദ്യാഭ്യാസ ബില്ലും ആയിരുന്നു. എന്നാൽ പിന്നീടുവന്ന സർക്കാരുകൾ അതേ നയങ്ങളെ പരിഷ്കരിച്ചു നടപ്പാക്കുകയാണ് ചെയ്തത്. കാരണം ഇത്തരം പരിഷ്‌കാരങ്ങൾ സമൂഹപുരോഗതിക്ക് അനിവാര്യമാണ് എന്ന ബോധ്യം സമൂഹത്തിൽ പടർന്നിരുന്നു. അതിനാലാണ് ഗൗരിയമ്മ 1957ലും 1967ലും നിയമസഭയുടെ മുന്നിൽവച്ച ഭൂബന്ധപരിഷ്‌കാരങ്ങൾ പിന്നീടുവന്ന അച്യുതമേനോൻ സർക്കാർ നടപ്പാക്കിയത്. മാനവികക്ഷേമ തലങ്ങളിൽ വികസിത ലോകത്തിനു സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ സഹായിച്ചത് ഭൂപരിഷ്‌കരണമാണ്. ഇത് അക്കാദമികതലങ്ങളിൽ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയുമാണ്.


അത്തരം ഒരു ജനാധിപത്യ പാരമ്പര്യത്തിന്റെ തുടർച്ച എന്ന നിലയിൽ തന്നെയാണ് 2016ൽ ഉമ്മൻചാണ്ടി സർക്കാരിനെ മാറ്റി പിണറായി വിജയൻ സർക്കാരിനെ ജനങ്ങൾ വാഴിച്ചത്. ഭരണനേട്ടങ്ങളിൽ പിണറായി സർക്കാരിന്റെ ഈടുവയ്പുകൾ ചെറുതല്ല. കേരള വികസനത്തിന് ഒരു കൃത്യമായ പരിപ്രേക്ഷ്യം നേരത്തെതന്നെ ഇടതുപക്ഷം തയാറാക്കുകയും അത് ക്രമമായി നടപ്പിലാക്കിവരികയും ചെയ്തിരുന്നു. നായനാരുടെ മൂന്ന് സർക്കാരുകളും പിന്നീട് വി.എസ് അച്യുതാനന്ദന്റെ സർക്കാരും അത്തരം പൊതുവായ നയങ്ങളുടെ പാതയിൽ തന്നെയാണ് മുന്നേറിയത്. കേരളത്തിന്റെ വികസനനേട്ടങ്ങൾ നിലനിർത്തുക, സാമൂഹിക ക്ഷേമം ശക്തിപ്പെടുത്തുക, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നമുക്കുള്ള മേൽകൈ ശക്തമാക്കി നാടിനെ പശ്ചിമയൂറോപ്യൻ സമൂഹങ്ങൾക്ക് തുല്യമായ നിലയിലേക്ക് വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുൻ സർക്കാരുകളെപ്പോലെ പിണറായി സർക്കാരും മുന്നോട്ടുവച്ചത്. അതിനായി കൃത്യവും ദിശാബോധമുള്ളതുമായ ഒരു അജൻഡ സർക്കാർ തയാറാക്കിയിരുന്നു. ഭരണപരമായ പ്രവർത്തനങ്ങൾ വിലയിരുത്താനും പിഴവുകൾ തിരുത്താനും ഒരു സംവിധാനവും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.


എന്നാൽ സർക്കാരിന്റെ ഏതോ ഒരു ഘട്ടത്തിൽ അതിന്റെ ദിശ മാറിയൊഴുകി എന്ന കാര്യം തീർച്ചയാണ്. പാർട്ടിയിലും ഭരണത്തിലും ഒരു കോക്കസിന്റെ സാന്നിധ്യവും സ്വാധീനവും പ്രകടമായിത്തന്നെ കാണാൻ തുടങ്ങി. മുഖ്യമന്ത്രിയെ പൂർണമായും കേന്ദ്രീകരിച്ചുള്ള ഒരു ഭരണസംവിധാനമാണ് നടപ്പിലായത്. കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് കാബിനറ്റിനെ കടത്തിവെട്ടുന്ന രീതി കുറെ മുമ്പുതന്നെ കാണാൻ തുടങ്ങിയതാണ്. അതിന്റെ ദുരന്തമാണ് രണ്ടാം മൻമോഹൻസിങ് ഭരണത്തിന്റെ പരാജയത്തിന് പ്രധാന കാരണം എന്നും വിലയിരുത്താവുന്നതാണ്. അധികാരം ഒരു കേന്ദ്രത്തിലേക്ക് ചുരുങ്ങി. അത് പ്രധാനമന്ത്രിയുടെ ഓഫിസോ പത്താംനമ്പർ ജനപഥോ എന്ന കാര്യത്തിലേ തർക്കമുള്ളൂ. ഏതായാലും വികേന്ദ്രീകൃതഭരണം എന്നത് സങ്കൽപം മാത്രമായി. അതോടെ വന്നത് പൂർണമായ ഭരണപ്രതിസന്ധിയാണ്. അതിന്റെ ദൂഷിതമായ സ്വാധീനത്തിൽ നിന്ന് കോൺഗ്രസ് ഇന്നും മുക്തമായിട്ടുമില്ല.


ഏതാണ്ട് അത്തരത്തിലൊരു പ്രതിസന്ധിയാണ് കേരളത്തിൽ പിണറായി മന്ത്രിസഭയുടെ കാര്യത്തിലും സംഭവിച്ചത്. കർക്കശമായ നിരീക്ഷണ സംവിധാനങ്ങളും തെറ്റുകൾ കണ്ടെത്തി തിരുത്താനുള്ള വേദികളും സർക്കാരിനും ഭരണകക്ഷിക്കും മുന്നണിക്കും ഇല്ലാത്തതായിരുന്നില്ല പ്രശ്നം. മറിച്ചു അവയെ കാര്യക്ഷമമമായി പ്രവർത്തിപ്പിക്കുന്നതിൽ ജാഗ്രതക്കുറവ് വന്നു. ആഭ്യന്തരവകുപ്പിനെ സംബന്ധിച്ച ആരോപണങ്ങൾ വല്ലാതെ അലട്ടാൻ തുടങ്ങിയപ്പോൾ സി.പി.എം തന്നെ ചില തിരുത്തൽനടപടികൾ കൈക്കൊള്ളാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് അധികം മുന്നോട്ടുപോയതായി കാണുന്നില്ല. കാരണം അധികാരത്തിന്റെ ഉന്നതതലങ്ങളിൽ ഉപദേശകരും വൈദേശിക കൺസൾട്ടൻസികളും കണ്ണൂരിൽ നിന്നുള്ള ഒരു സംഘം പാർട്ടിക്കാരും തന്നെയാണ് കാര്യങ്ങൾ കൈയിലൊതുക്കിയത്. അവരെ ചോദ്യംചെയ്യാൻ ആർക്കും സാധ്യമല്ല എന്ന നില വന്നു. കൊവിഡ് കാലത്ത് ആരോടും ചർച്ച ചെയ്യാതെ ഒരു അമേരിക്കൻ കമ്പനിയെ സുപ്രധാന വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഏർപ്പാടാക്കിയ വിഷയം ഓർക്കുക. ആരോഗ്യമന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖൻ കാര്യങ്ങൾ നീക്കിയത് എന്ന കാര്യം ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. സർക്കാർ വീണ്ടും വന്നപ്പോൾ പഴയ ആരോഗ്യമന്ത്രിയെ വീണ്ടും കൊണ്ടുവരണം എന്ന ആവശ്യം പൊതുസമൂഹത്തിൽ മാത്രമല്ല, പാർട്ടിയിലും ഉയർന്നു. ഒരു മാസക്കാലമാണ് തർക്കം തീർക്കാൻ വേണ്ടിവന്നത്. വിജയിച്ചത് മുഖ്യമന്ത്രിയാണ്. പഴയ മന്ത്രിസഭയിൽ നിന്ന് ഒരാളെയും പുതിയ മന്ത്രിസഭയിൽ കയറ്റിയില്ല.
ഇത് സി.പി.എം അടക്കമുള്ള കമ്യൂണിസ്റ്റ് കക്ഷികൾ തുടർന്നുവന്ന ഒരു നയസമീപനത്തിന്റെ നിഷേധമായിരുന്നു. അനുഭവവും തുടർച്ചയും ഒരു ഭാഗത്ത്; പുതുമയും യുവത്വവും മറുഭാഗത്ത് എന്നതാണ് ഈ നയം. ഒരുപാടു തലമുറകൾ നിരവധി ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ഒറ്റയടിക്കു ആരെയും ഏൽപിച്ചു കൊടുക്കാനാവില്ല എന്ന കരുതൽ ആ നയത്തിലുണ്ട്. കമ്യൂണിസ്റ്റുകൾ യാഥാസ്ഥിതികരാണ് എന്ന ആരോപണം ഉയരാൻ അത് ഇടയാക്കിയെങ്കിലും പ്രസ്ഥാനത്തെ ശക്തമായ ജനകീയ അടിത്തറയിൽ നിലനിർത്തിയത് അത്തരമൊരു കരുതൽ തന്നെയാണ്.


അതിനെ തകർത്തെറിയുന്ന രീതിയിലാണ് പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടത്. യുവരക്തം നല്ലതാണ്; പക്ഷേ അനുഭവവും പരിചയവും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഗുണപരമായ മുന്നോട്ടുപോക്കിനു അനിവാര്യമാണ് എന്ന വസ്തുത ഇപ്പോൾ പകൽവെളിച്ചം പോലെ വ്യക്തമാണ്. കേരളത്തിലെ ഇന്നത്തെ സർക്കാർ ലക്കും ലഗാനുമില്ലാതെ പോകുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ പിടി എവിടെയൊക്കെയോ അയഞ്ഞിരിക്കുന്നു. ഗവർണറുമായുള്ള ചെറിയ തർക്കങ്ങൾ പോലും പരിഹാരമില്ലാത്ത ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയായി മാറുകയാണ്. ജനങ്ങളെ അണിനിരത്തിയും മുദ്രാവാക്യം വിളിച്ചും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. നിർഭാഗ്യവശാൽ അത് തിരിച്ചറിഞ്ഞു തിരുത്താനുള്ള വിവേകം കാണിക്കുന്ന ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഇന്ന് നമ്മുടെ പ്രശ്നം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago