അര്‍ഹരായവര്‍ക്ക് മാത്രം മത്സ്യത്തൊഴിലാളി ക്ഷേമനിധി ഉറപ്പാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് അനര്‍ഹരായവരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
ജില്ലയിലെ ഫിഷറീസ് സമുച്ചയത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്രണ്ട് ഓഫിസും സന്ദര്‍ശകമുറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തൊഴിലാളി ക്ഷേമനിധിയില്‍ മത്സ്യത്തൊഴിലാളികളല്ലാത്തവര്‍ നിരവധിയുണ്ട്. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ രേഖകളുമായി വരുന്നവരെ തിരിച്ചറിയുന്നതിന് വകുപ്പിന്റെ വിപുലമായ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തും.
തൊഴിലാളി ക്ഷേമനിധിയില്‍ ചേരുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കും. തൊഴിലാളികളില്‍ നിന്ന് അപേക്ഷകള്‍ ഏതു സമയത്തും സ്വീകരിക്കാനും പിന്നീട് നിശ്ചിത സമയത്ത് ചേര്‍ത്താല്‍ മതിയെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനകീയ ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളിലും ഫ്രണ്ട് ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് വിവിധ പരാതികളുമായി വരുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഫ്രണ്ട് ഓഫീസില്‍ ലഭ്യമാകും.
പരാതിയുമായി വരുന്നവര്‍ക്ക് ആരെയാണ് സമീപിക്കേണ്ടതെന്നും ഇവിടെ നിന്ന് അറിയാം. നിയമം അനുശാസിക്കുന്ന തരത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കണം. തീരപ്രദേശങ്ങളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയര്‍ സൗമിനി മുഖ്യാതിഥിയായി.
ഫ്രണ്ട് ഓഫീസിന്റെയും സന്ദര്‍ശക മുറിയുടെയും താക്കോല്‍ദാനം മന്ത്രി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷിന് നല്‍കി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ എസ്. അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.ജെ. ആന്റണി, ദീപക് ജോയ്, മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ കുമ്പളം രാജപ്പന്‍, ചാള്‍സ് ജോര്‍ജ്, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, മത്സ്യബോര്‍ഡ് കമ്മിഷണര്‍ കെ.എ. സൈറ ബാനു, അഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.എസ് സജീവ്, ഫിര്‍മ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സഹദേവന്‍, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.ആര്‍ സത്യവതി, ജോയിന്റ് ഡയറക്ടര്‍ എന്‍.എസ്. ശ്രീലു, മത്സ്യഫെഡ് ജില്ല മാനേജര്‍ സി.ഡി. ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ്, മധ്യമേഖല ജോയിന്റ് ഡയറക്ടര്‍ കെ.കെ സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."