HOME
DETAILS
MAL
പോക്സോ കേസെടുക്കാന്‍ നേരിട്ടുള്ള സ്പര്‍ശനം വേണമെന്ന വിധി റദ്ദാക്കണമെന്ന് അറ്റോര്‍ണി ജനറല്‍
backup
August 25 2021 | 05:08 AM
വിധി അപകടകരമായ കീഴ്വഴക്കമുണ്ടാക്കുന്നത്
ന്യൂഡല്‍ഹി: നേരിട്ടുള്ള സ്പര്‍ശനമില്ലെങ്കില്‍ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ പറ്റില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദമായ ഉത്തരവ് തിരുത്തണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ജസ്റ്റിസുമാരായ യു.യു ലളിത്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. വിധി അപകടകരമായ കീഴ്വഴക്കമുണ്ടാക്കുന്നതാണ്. കൈയുറ ധരിച്ച് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയാല് കുറ്റമില്ലെന്ന സന്ദേശം നല്‍കുന്നതാണ് വിധിയെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഈ കോടതിവിധി കണക്കിലെടുത്താല്‍ സര്‍ജിക്കല്‍ കൈയുറ ധരിച്ച് പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ കഴിയില്ല.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 43,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതിയുടെ ജനുവരി 19ലെ ഉത്തരവിനെതിരേ അറ്റോര്‍ണി ജനറല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മിഷന് എന്നിവരാണ് സുപ്രിംകോടതിയിലെത്തിയത്. കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."