തെരുവുനായ പ്രശ്‌നത്തിനെതിരേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന്
കൊച്ചി: തിരുവുനായ ശല്യം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കാനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു സംസ്ഥാന ഉപഭോക്തൃക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് പ്രശ്‌നത്തിന്റെ ഗുരുതരസ്വഭാവം ബോധ്യപ്പെടുത്തി അനുകൂല ഉത്തരവ് സമ്പാദിക്കണം. അക്രമികളായ നായകളെ മുന്‍കൂര്‍ തിരിച്ചറിയുക അസാധ്യമാണ്. അക്രമിച്ചു കഴിയുമ്പോള്‍ മാത്രമേ അക്രമിയാണെന്നു മനസിലാകു.
വന്ധ്യംകരണം വഴി പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് ദീര്‍ഘകാലത്തു പ്രയോജനമുണ്ടാക്കുമെന്നല്ലാതെ പ്രശ്‌ന പരിഹാരമാകില്ല. വന്ധ്യംകരിച്ചതുകൊണ്ട് നായകളുടെ അക്രമസ്വഭാവം ഇല്ലാതാകുന്നില്ല. ജനങ്ങളുടെ ജീവനു പരിരക്ഷ നല്‍കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോകരുതെന്ന് അഡ്വ. മാത്യുപോള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."