HOME
DETAILS

ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്രഭട്ടും മുന്നോക്ക സംവരണത്തെ എതിർത്തു; മൂന്ന് ജഡ്ജിമാർ അനുകൂലിച്ചു

  
backup
November 07 2022 | 06:11 AM

10-pc-quota-for-poor-cleared-by-supreme-court-2022

 

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും ആണ് മുന്നോക്ക സംവരണ കേസ് പരിഗണിച്ച ബെഞ്ചിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ എതിർത്തത്. എന്നാൽ, മുന്നോക്ക സംവരണം ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി പർദ്ദിവാലാ എന്നിവർ വിധിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം ഏർപ്പെടുത്തിയുള്ള 103 ാം ഭേദഗതി ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നായിരുന്നു ചീഫ്ജസ്റ്റിസിന്റെയും രവീന്ദ്രഭട്ടിന്റെയും നിലപാട്. സംവരണത്തിന്റെ ക്രൈറ്റീയ ലംഘിക്കാൻ പാടില്ല. മൊത്തം സംവരണത്തിന് ഭരണഘടന പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്- ഭട്ട് വ്യക്തമാക്കി.


കേസിനാസ്പദമായ ഭേദഗതി
2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. ലോക്‌സഭയിൽ അതിനെ മുസ്ലിം ലീഗിന്റെ രണ്ടും മജ്‌ലിസിന്റെ അസദുദ്ദീൻ ഉവൈസിയും മാത്രമായിരുന്നു എതിർത്തത്. വൻഭൂരിപക്ഷത്തിൽ ബില്ല് പാസ്സായി.
ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി ചെയതാണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതായിരുന്നു നിയമം. ഇതോടെ സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന് സംവരണം ഏർപ്പെടുത്താൻ സാധിക്കും. ഈ ഭേദഗതിയാണിപ്പോൾ സുപ്രീം കോടതി ശരിവെച്ചത്.
ഇതിനെതിരെ 39 ഹർജികളാണ് കോടതി പരിഗണിച്ചത്. എസ്.എൻ.ഡി.പി, ഡി.എം.കെ, വിവിധ പിന്നോക്ക സംഘടനകൾ തുടങ്ങിയവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന് മുന്നോക്ക സമുദായ മുന്നണി ഉൾപ്പെടെ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.

 

10 pc Quota For Poor Cleared By Supreme Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago