തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്ന് ജനാധിപത്യ യൂത്ത് ഫ്രണ്ട്
മുവാറ്റുപുഴ: തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുവാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ജനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. മൈക്കിള്‍ ജെയിംസ് ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്‍് എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന തെരുവ് നായ്ക്കളെ ഉന്മൂലം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അവയെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ക്ക് ജനാധിപത്യ യൂത്ത് ഫ്രണ്‍് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പേ വിഷബാധക്കെതിരെയുള്ള മരുന്ന് ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന കമ്പനികളും കപടമൃഗസ്നേഹികളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്സണ്‍ പി. മാങ്ങഴ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജോബിന് കണ്ണാത്തുകുഴി, കെ.എം ജോര്‍ജ്, കുര്യാക്കോസ് മര്‍ക്കോസ്, ബേബിച്ചന് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."