'അവര്‍ എനിക്കാവശ്യമായ ചികിത്സ നല്‍കി, എന്നെ പരിചരിച്ചു' ഹമാസ് ബന്ദിയാക്കിയ ഇസ്‌റാഈല്‍ യുവതിയുടെ വീഡിയോ പുറത്ത്
'അവര്‍ എനിക്കാവശ്യമായ ചികിത്സ നല്‍കി, ഇവിടെ എല്ലാം നന്നായിരിക്കുന്നു' ഹമാസ് ബന്ദിയാക്കിയ ഇസ്‌റാഈല്‍ യുവതിയുടെ വീഡിയോ പുറത്ത്
വെസ്റ്റ്ബാങ്ക്: ഹമാസ് ബന്ദിയാക്കിയ ഇസ്‌റാഈല്‍ യുവതിയുടെ വീഡിയോ പുറത്ത്.
ഫ്രഞ്ച് പൗരയും 21കാരിയുമായ മിയ ഷേമിന്റ വിഡിയോയാണ് പുറത്തുവിട്ടത്. ഇസ്രായേലിലെ ഷോഹമില്‍ താമസിക്കുന്ന മിയയെ സദ്‌റൂത്തില്‍ നിന്നാണ് ബന്ദിയാക്കിയത്. ട്വിറ്റര്‍ വഴിയാണ് വീഡിയോ പുറത്തു വിട്ടത്.
ഇവിടെ സുഖമാണെന്നും തനിക്കാവശ്യമായ ചികിത്സകള്‍ മൂന്ന് മണിക്കൂറോളം നീണ്ടു ശസ്ത്രക്രിയ ഉള്‍പെടെ നല്‍കിയെന്നും അവര്‍ വീഡിയോയില്‍ പറയുന്നതായി ട്വീറ്റിലുണ്ട്. എത്രയും പെട്ടെന്ന് തന്നെ വീട്ടില്‍ എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഹമാസ് ആണ് വീഡിയോ പുറത്തു വിട്ടതെന്നാണ് റിപ്പോര്‍ട്ട്.
???? Hamas Release a Video Of A Hostage.
— Censored Men (@CensoredMen) October 16, 2023
Mia Shem, 21 years old, is a Shoham resident with French citizenship.
She was kidnapped by Hamas from Sderot on the 7th of October.
"I am a prisoner in Gaza and they treated me and performed a surgery on me that took 3 hours, and… pic.twitter.com/0u1QZ0RgxR
200 മുതൽ 250 വരെ ബന്ദികളുണ്ടെന്നാണ് ഹമാസ് വ്യക്താവ് അബു ഉബൈദ അറിയിക്കുന്നത്. വിദേശ ബന്ദികൾ തങ്ങളുടെ അതിഥികളാണ്. സാഹചര്യങ്ങൾ അനുസരിച്ച് അവരെ വിട്ടയക്കും. ഇസ്രായേലിൻറെ കരയാക്രമണത്തെ ഭയക്കുന്നില്ലെന്നും നേരിടാൻ തയാറാണെന്നും വക്താവ് അറിയിച്ചു. 199 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്‌റാഈൽ സന്ദർശിക്കുന്നുണ്ട്. ബുധനാഴ്ച ഇസ്‌റാഈൽ സന്ദർശിക്കുന്ന ബൈഡൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇസ്‌റാഈൽ സന്ദർശനത്തിന് പിന്നാലെ ബൈഡൻ ജോർദാനും സന്ദർശിച്ച് കൂടിക്കാഴ്ച നടത്തും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."