HOME
DETAILS
MAL
താലിബാന് മനുഷ്യാവകാശലംഘനം നടത്തുന്നു; തെളിവുണ്ടെന്ന് യു.എന്‍
backup
August 26 2021 | 04:08 AM
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ താലിബാന് മനുഷ്യാവകാശലംഘനം നടത്തുന്നതിന് തങ്ങള്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല ബഷ്ലറ്റ് പറഞ്ഞു. യു.എന്‍ മനുഷ്യാവകാശ സമിതി അഫ്ഗാന് വിഷയത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
താലിബാന് സാധാരണക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും ഭരണത്തിനെതിരേ പ്രതിഷേധിക്കുന്നത് വിലക്കുകയും ചെയ്തതായി അവര്‍ കുറ്റപ്പെടുത്തി. പാകിസ്താന്റെയും ഒ.ഐ.സിയുടെയും ആവശ്യപ്രകാരമാണ് യോഗം വിളിച്ചത്.
താലിബാന് വീടുകള്‍തോറും കയറിയിറങ്ങി പരിശോധന നടത്തുന്നതിനാല്‍ അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്ന് യു.എന്നിലെ മുന്‍ അഫ്ഗാന് സര്‍ക്കാര്‍ നിയമിച്ച അംബാസഡര്‍ നാസിര്‍ അഹ്മദ് അന്ദിഷ യോഗത്തില്‍ പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാനില്‍ യു.എസ്, ബ്രിട്ടിഷ്, ഓസ്ട്രേലിയന്‍ സൈനികര്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ആ രാജ്യങ്ങള്‍ ഉത്തരവാദികളാണെന്ന് ചൈനയുടെ പ്രതിനിധി ചെന്‍ ഷു പറഞ്ഞു. താലിബാന് ഇതരര്‍ ഉള്‍പ്പെട്ട സര്‍ക്കാരാണ് നിലവിലെ സാഹചര്യത്തില്‍ അഫ്ഗാനില്‍ ഏക പരിഹാരമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. അഫ്ഗാനില്‍ സ്പാനിഷ് സേനയെ സഹായിച്ചവരെയെല്ലാം നിലവിലെ സാഹചര്യത്തില്‍ രക്ഷപ്പെടുത്താനാവില്ലെന്ന് സ്പെയിന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."