രക്ഷിതാവിനോടുള്ള വൈരാഗ്യത്തില്‍ വിദ്യാര്‍ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയെന്ന് ആരോപണം; പരാതിയുമായി കുട്ടിയുടെ പിതാവ്
കോഴിക്കോട്: മുന്‍ പി.ടി.എ പ്രസിഡന്റ് ആയിരുന്ന രക്ഷിതാവിനോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിതായി രക്ഷിതാവിന്റെ പരാതി.കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എ.ആര്‍ മാധവനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കുന്നതായി കത്തയച്ചതായാണ് ആരോപണം.കുട്ടിയുടെ രക്ഷിതാവും മുന്‍ പി.ടി.എ പ്രസിഡന്റുമായ അനൂപ് ഗംഗാധരന്‍ സ്‌കൂളിനെതിരെ പരാതിയുമായി രംഗത്തു വന്നു.
ക്രിക്കറ്റ് പരിശീലനത്തിന്റെ പേരില്‍ തുടര്‍ച്ചയായി അവധിയായതിനെ തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വീശദീകരണം.15 പ്രവര്‍ത്തി ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ക്‌ളാസില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്ന് രക്ഷിതാവിന് അയച്ചകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തന്നോടുളള വ്യക്തിവിരോധനം തീര്‍ക്കാന്‍ കുട്ടിയെ പുറത്താക്കി എന്നാണ് രക്ഷിതാവായ അനൂപ് ആരോപിക്കുന്നത്. പി.ടി.എ പ്രസിഡന്റായിരിക്കെ അമിതമായി ഡൊണേഷന്‍ വാങ്ങിക്കുന്നതടക്കം താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പി.ടി.എ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കുന്നതെന്ന് അനൂപ് ഗംഗാധരന്‍ ആരോപിച്ചു. എന്നാല്‍ പിടിഎ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അനൂപിനെ നീക്കിയതും കുട്ടിയെ റോളില്‍ നിന്ന് നീക്കിയതുമായി ബന്ധമില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വിശദീകരിക്കുന്നു.കുട്ടിയെ പുറത്താക്കിയതിനെതിരെ അനൂപ് ബാലവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഫണ്ട് ക്രമക്കേട് അടക്കമുളള കാര്യത്തില്‍ അനൂപ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."