ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്‌റാഈലിന്റെ പോസ്റ്റുകള്‍ വ്യാപകം; ഇത് സോഷ്യല്‍ മീഡിയ 'മാനദണ്ഡം' പാലിച്ചാണോ- ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍
ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്‌റാഈലിന്റെ പോസ്റ്റുകള്‍ വ്യാപകം; ഇത് സോഷ്യല്‍ മീഡിയ 'മാനദണ്ഡം' പാലിച്ചാണോ- ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍
ഗസ്സ: ഫലസ്തീനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പെടുത്തുന്ന മെറ്റ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ വാലിദ് മഹ്മൂദ്. ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ഇസ്‌റാഈലി സ്ഥാപനങ്ങളും സംഘടനകളും സോഷ്യല്‍ മീഡികളില്‍ വ്യാപകമായി പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതെല്ലാം സോഷ്യല്‍ മീഡീയാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ നടക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
Israeli settlement organizations call for the killing of children.
— Walid Mahmoud (@WalidMahmodRouk) October 16, 2023
This content complies with the social media standards.#Gaza_under_attack #Gazagenocide pic.twitter.com/ztucLeHHv5
ഹമാസിന് അനുകൂലമായ ഉള്ളടക്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മെറ്റ അറിയിച്ചിട്ടരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ ഒന്നും കാര്യമായി ചെയ്യുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനത്തിനും താക്കീതിനും പിന്നാലെയായിരുന്നു മെറ്റയുടെ നീക്കം. ഹീബ്രു, അറബിക് ഭാഷകളിലുള്ള എട്ട് ലക്ഷത്തോളം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, മെറ്റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."