''അര്‍ജന്റീന തോല്‍ക്കില്ല, ജയിക്കാന്‍ മാത്രം ജനിച്ചവരാണവര്‍'' ; ഇ.പി ജയരാജന്‍
കണ്ണൂര്‍:ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന തന്നെയാകും വിജയം എന്ന് ഉറപ്പിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. '' അര്‍ജന്റീനയാണ് എന്റെ ടീം,അര്‍ജന്റീന തോല്‍ക്കില്ല. ജയിക്കാന്‍ മാത്രം ജനിച്ചവരാണവര്‍. മെസ്സി കപ്പുംകൊണ്ടേ പോകൂ'' എന്നായിരുന്നു ജയരാജന്റെ ഉറച്ച വാക്കുകള്‍.
ഫുട്ബോള്‍ മേളയില്‍ ഏറ്റവും മികച്ച കളി കാഴ്ചവച്ച ടീമാണ് അര്‍ജന്റീന. കായികപ്രേമികള്‍ക്കായി തുടര്‍ച്ചയായി നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവര്‍. അവരുടെ കഴിവും കളിയിലെ പ്രത്യേകതയും തന്നെയാണ് ജനങ്ങളെ ഇങ്ങനെ ആകര്‍ഷിക്കാന്‍ കാരണം. അര്‍ജന്റീന തോല്‍ക്കില്ല. ജയിക്കാന്‍ മാത്രം ജനിച്ചവരാണവര്‍. മെസ്സി കപ്പുംകൊണ്ടേ പോകൂ. മെസ്സി തന്നെ അതു പറഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ എന്ന കായികവിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താല്‍പര്യമാണ് മെസ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായികപ്രതിഭകള്‍ ഉയര്‍ന്നുവരട്ടെയെന്നും ജയരാജന്‍ ആശംസിച്ചു.
കേരള രാഷ്ട്രീയത്തില്‍ താന്‍ ഫോര്‍വേഡാണെന്നും ഇ.പി വ്യക്തമാക്കി. എതിരാളികളെ പ്രതിരോധിക്കല്ല, കടന്നടിച്ച് മുന്നേറുന്നതാണ് എന്റെ രീതി. എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത വേഗതയില്‍ കടന്നടിച്ച്, അവരുടെ കോര്‍ട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും. അങ്ങനെ തകര്‍ന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോള്‍ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്ബോള്‍ കളിയില്‍നിന്ന് അല്‍പം പിന്നോട്ടുപോയെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."