'മെഴ്സിക്കുട്ടി കപ്പും കൊണ്ടേ പോവൂ' മെസ്സിയെ മേഴ്സിയാക്കിയ ഇ.പി ജയരാജന്റെ നാക്കുപിഴ ഏറ്റെടുത്ത് ആരാധകര്‍
ലോകകപ്പ് ആവേശവും അര്‍ജന്റീന പ്രണയവും മൂത്ത് മൂത്ത് വന്നപ്പോ നാക്കു പിഴച്ചു. ഫുട്ബോള്‍ താരം മെസ്സി അങ്ങ് മേഴിസ് ആയിപ്പോയി. മറ്റാര്‍ക്കുമല്ല ഈ നാക്കു പിഴ. എല്‍ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. ഖത്തര്‍ ലോകകപ്പിനെ കുറിച്ച് മീഡിയ വണ്ണിന് നല്കിയ പ്രതികരണത്തിലാണ് അദ്ദേഹത്തിന് അബദ്ധം പിണഞ്ഞത്.ഏതായാലും സഖാവിന്റെ നാക്കു പിഴ സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു. ഫേസ്ബുക്കിലും മറ്റും കമന്റുകളുടെ പൊടിപൂരമാണ്. പെണ്‍വേഷം കെട്ടിച്ച മെസ്സിയെ മെഴ്സിക്കുട്ടിയെന്ന് പോസ്റ്റ് ചെയ്യുന്നുമുണ്ട് ചിലര്‍.
'എന്റെ ഭാര്യയായിരുന്നു മേഴ്സി... എന്റെ അമ്മയായിരുന്നു മേഴ്സി....മെസ്സി ഫാന്‍സ് ആയ സഖാക്കളുടെ ഇപ്പോഴത്തെ അവസ്ഥ'
'മേഴ്സിയല്ല ഉവ്വാ അവള്ടെ അനിയത്തി ഗ്രേസിയാണ് കപ്പ് എടുക്കാന്‍ വന്നിരിക്കുന്നത്'
തന്റെ അമ്മയുടെ സ്മരണാര്‍ത്ഥം അമ്മയുടെ പേരായ മേഴ്സി എന്നുള്ള പേര് മേസ്സി സ്വീകരിക്കുകയായിരുന്നു. പിന്നീട് വിശുദ്ധ ചെഗുവരെയെ കാണാന്‍ ഇടയാവുകയും അദ്ദേഹം ആണ് മേഴ്സി എന്നുള്ള നാം ചുരുക്കി മേസി എന്ന് ആകുകയും ചെയ്തത്. സഗാവ് EP യുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രയില്‍ ചെഗുവരെയെ കാണുന്ന കൂട്ടത്തില്‍ മേസി യെ കുറിച്്ച വിശുദ്ധ ചെഗുവരെ സഖാവിനോ പറയുകയും് ചെയ്തു. അന്നത്തെ ഓര്‍മയില്‍ ആണ് സഗാവ് മേഴ്സി എന്ന് വിളിച്ചത്. മാപ്രകള്‍ അദ്ദേഹത്തെ കളിയാക്കരുത്
മേഴ്സിയുടെ കളി കാണാന്‍ ഞാന്‍ പുതിയ TV വാങ്ങും......ഇങ്ങനെ പോകുന്നു കമന്റുകള്‍. നൂറു കണക്കിന് കമന്റുകളാണ് വീഡിയോക്കു കീഴിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."