ഹോണ്ട ബൈക്കിന് 37000 രൂപ വിലക്കിഴിവ്; എത്തുക പുതിയ എഞ്ചിനോടെ?
ഹോണ്ട cb300rന്റെ 2023 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഉത്സവ സീസണോടനുബന്ധിച്ച് 37,000 രൂപ വിലക്കുറവില്‍ എത്തുന്ന പ്രസ്തുത ബൈക്കിന് 2.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. വാഹനം ,സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഹോണ്ട നിലവില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഹോണ്ടയുടെ CB300R മാര്‍ക്കറ്റിലേക്ക് എത്തുക. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്ക് എന്നീ കളറുകളിലെത്തുന്ന ഈ ബൈക്കിന് 30.7 bhp പവറും 27.5 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 286 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്.
6 സ്പീഡ് ഗിയര്‍ ബോക്‌സുമായി എത്തുന്ന ബൈക്കിന് വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. കൂടാതെ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഇപ്പോള്‍ ഒരു എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നലും ഹസാര്‍ഡ് ലൈറ്റ് സ്വിച്ചും ഉണ്ട്.മുന്നില്‍ 296 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമുള്ള ബൈക്ക്
17 ഇഞ്ച് അലോയി വീലിലാണ് ഓടുന്നത്. വെറും 146 കിലോഗ്രാം മാത്രം ഭാരമുള്ള ഹോണ്ട CB300R അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്. ഇതിന് മുന്നില്‍ 41 mm അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് പറ്റിയ മികച്ച ഒരു ഓപ്ഷനാണ് ഇത്.
Content Highlights:honda cb300r details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."